Latest News

കൃഷി ചെയ്ത് കടം കയറി: ആന്ധ്രയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കൃഷി ചെയ്ത് കടം കയറി: ആന്ധ്രയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
X

കൃഷ്ണ: ആന്ധ്രയിലെ കൃഷ്ണ ജില്ലയിലെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടം കയറിയതിനെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കൃഷ്ണ ജില്ലയിലെ ചന്ദാര്‍ലപാഡ് ഗ്രാമത്തിലെ കട്ട ലക്ഷ്മി നാരായണയാണ് ആത്മഹത്യ ചെയ്തത്. 52 വയസ്സായിരുന്നു.

അഞ്ച് വര്‍ഷമായി മറ്റൊരാളില്‍ നിന്ന് ഭൂമി പാട്ടത്തിനെടുത്ത് പരുത്തി കൃഷി ചെയ്യുകയായിരുന്നു. കൃഷിയിടത്തില്‍ വച്ചുതന്നെയാണ് വിഷം കഴിച്ച് മരിച്ചത്.

25 ഏക്കറിലാണ് അദ്ദേഹം പരുത്തി കൃഷിചെയ്തിരുന്നത്. കൃഷി നഷ്ടത്തിലായതിനെ തുടര്‍ന്ന് വലിയ കടത്തിലായിരുന്നു. സമയം തെറ്റിയ മഴയും കാലാവസ്ഥാപ്രശ്‌നങ്ങളും മൂലം കൃഷിനാശം വന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കടം 30 ലക്ഷമായി വര്‍ധിച്ചിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൃഷ്ണ ജില്ലാ ആസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിആര്‍പിസി 174 പ്രകാരം അസ്വഭാവിക മരണത്തിന് പോലിസ് കേസെടുത്തു.

Next Story

RELATED STORIES

Share it