Latest News

ഭിന്ന ശേഷിക്കാരുടെ രക്ഷിതാക്കളുടെ കുടുംബസംഗമം കാവനൂരില്‍

കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദു റഷീദിന്റ അധ്യക്ഷത വഹിച്ചു. നിരാമയ ഇന്‍ഷൂറന്‍സ് ലീഗല്‍ ഗാഡിയന്‍ഷിപ്പ് എന്ന കൈ പുസ്തകം കാവനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവതി പ്രകാശനം ചെയ്തു.

ഭിന്ന ശേഷിക്കാരുടെ രക്ഷിതാക്കളുടെ കുടുംബസംഗമം കാവനൂരില്‍
X

കാവനൂര്‍: ഭിന്നശേഷി വെല്ലുവിളികള്‍ നേരിടുന്നവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മയായ പരിവാര്‍ സംഗമം ഏറനാട് മണ്ഡലം എംഎല്‍എ പി കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു. കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദു റഷീദിന്റ അധ്യക്ഷത വഹിച്ചു. നിരാമയ ഇന്‍ഷൂറന്‍സ് ലീഗല്‍ ഗാഡിയന്‍ഷിപ്പ് എന്ന കൈ പുസ്തകം കാവനൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിദ്യാവതി പ്രകാശനം ചെയ്തു.


പരിവാര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജാഫര്‍ ചാളകണ്ടി, പരിവാര്‍ ജില്ലാ എക്‌സിക്യുട്ടിവ് അംഗം റഫീഖ് പൂക്കോട്ടൂര്‍, ലീഗല്‍ സര്‍വ്വീസ് അതോറിറ്റി അഡ്വ. അബ്ദുനാസര്‍, പരിവാര്‍ ബ്ലോക്ക് പ്രസിഡന്റ് എം സി ബാവ മഞ്ചേരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാന്‍, ഫൈസല്‍ കോടൂര്‍, അബ്ദുല്ല മൗലവി, പരിവാര്‍ കാവനൂര്‍ പഞ്ചായത്ത് സെക്രട്ടറി ഫൈസല്‍ ബാബു സംസാരിച്ചു. കുട്ടികള്‍ക്ക് വേണ്ടി മജീഷ്യന്‍ ഉമര്‍ മാജിക്ക് ഷോ അവതരിപ്പിച്ചു. പരിവാര്‍ ഭാരവാഹികളായ ശോഭന, അലവികുട്ടി, അബ്ദുറഹ്മാന്‍, അഹമ്മദ് മാസ്റ്റര്‍ നേതൃത്വം നല്‍കി.


Next Story

RELATED STORIES

Share it