എസ്ഡിപിഐക്കെതിരായ കോടിയേരിയുടെ പ്രസ്താവന അപഹാസ്യം: പി അബ്ദുല്‍ ഹമീദ്
സംഘപരിവാര വോട്ടുകളെ സ്വാധീനിക്കാന്‍ എസ്ഡിപിഐ പോലുള്ള പ്രസ്ഥാനങ്ങള്‍ക്കെതിരേ ആരോപണമുന്നയിക്കല്‍ സിപിഎമ്മിന്റെ പതിവ് രീതിയാണ്

തിരുവനന്തപുരം: എസ്ഡിപിഐക്കെതിരേ നിരന്തരം നുണക്കഥകള്‍ പ്രസ്താവനകളായി ഇറക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സ്വയം അപഹാസ്യനായി മാറുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. സംഘപരിവാര വോട്ടുകളെ സ്വാധീനിക്കാന്‍ എസ്ഡിപിഐ പോലുള്ള പ്രസ്ഥാനങ്ങള്‍ക്കെതിരേ ആരോപണമുന്നയിക്കല്‍ സിപിഎമ്മിന്റെ പതിവ് രീതിയാണ്. അതിന് ഒരേ സമയം എസ്ഡിപിഐക്കെതിരേ ദുരാരോപണങ്ങള്‍ ഉന്നയിക്കുകയും അതേസമയം പാര്‍ട്ടിക്കെതിരേയും ഇതര സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കെതിരെയും പോലിസിനെ ഉപയോഗിച്ചു നുണക്കഥകള്‍ പ്രചരിപ്പിക്കുകയുമാണ്.
വര്‍ഗീയതയ്‌ക്കെതിരേ അധരവ്യായാമം നടത്തുന്ന സിപിഎമ്മും അവരുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പ്രസ്ഥാനമായ ആര്‍എസ്എസ്സിനെയും അവരുടെ വിദ്വേഷ പ്രചാരകരെയും കയറൂരി വിട്ടിരിക്കുകയാണ്. 153 എ വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തപ്പെട്ട സംഘപരിവാര നേതാക്കളായ കെ പി ശശികല, എന്‍ ഗോപാലകൃഷ്ണന്‍, ബി ഗോപാലകൃഷ്ണന്‍, ടി ജി മോഹന്‍ദാസ്, പ്രതീഷ് വിശ്വനാഥ്, ഇന്ദിര ഉള്‍പ്പെടെയുള്ളവരെ നാളിതുവരെ അറസ്റ്റുചെയ്യാനോ ചോദ്യം ചെയ്യാനോ പോലിസ് തയ്യാറായിട്ടില്ല.
അതേസമയം, ആര്‍എസ്എസ്സുകാര്‍ മറ്റുള്ളവര്‍ക്കെതിരേ വ്യാജ പരാതി നല്‍കുമ്പോഴേക്കും വളരെ ചടുലതയോടെയാണ് പോലിസ് നടപടി സ്വീകരിക്കുന്നത്. നിരപരാധികള്‍ക്കെതിരേ പോലിസ് തയ്യാറാക്കുന്ന റിമാന്‍ഡ് റിപോര്‍ട്ടുകളാകട്ടെ പലപ്പോഴും ആര്‍എസ്എസ്സിനെ പോലും അമ്പരപ്പിക്കുന്ന തരത്തില്‍ സംഘപരിവാര ഭാഷ്യം അതേപടി ആവര്‍ത്തിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരം കൈയാളുമ്പോഴും പോലിസ് നിയന്ത്രണം ആര്‍എസ്എസ് കൈകളിലായതിന്റെ ജാള്യത മറയ്ക്കാന്‍ നിഴലിനോട് നടത്തുന്ന യുദ്ധം സിപിഎം നേതാക്കള്‍ അവസാനിപ്പിക്കണം. ഒരു നൂറ്റാണ്ടായി രാജ്യത്ത് വംശീയ ഉന്മൂലന കലാപങ്ങളുടെയും തല്ലിക്കൊലകളുടെ ആരാധനാലയ ധ്വംസനങ്ങളുടെയും ഭീകരചരിത്രം പേറുന്ന ആര്‍എസ്എസ്സിനെ അവരുടെ ഇരകളുമായി സമീകരിക്കുന്ന വിഡ്ഢിത്തം ഇനിയെങ്കിലും അവസാനിപ്പിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറാവണമെന്നും പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.
RELATED STORIES
സംസ്ഥാനത്ത് മാസ്ക് പരിശോധന കര്ശനമാക്കുന്നു;പൊതു സ്ഥലങ്ങളിലും...
28 Jun 2022 6:21 AM GMTമാധ്യമപ്രവര്ത്തകന് സുബൈര് അറസ്റ്റിലായത് 1983ലെ സിനിമയിലെ രംഗം...
28 Jun 2022 5:58 AM GMTസംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്ബന്ധമാക്കി
28 Jun 2022 5:52 AM GMTകാസര്കോട് ജില്ലയില് നേരിയ ഭൂചലനം;ആളപായമില്ല
28 Jun 2022 5:51 AM GMTസ്വര്ണക്കടത്തു കേസ്: രണ്ട് മണിക്കൂര് സഭ നിര്ത്തിവച്ച് ചര്ച്ച...
28 Jun 2022 5:41 AM GMTഅട്ടപ്പാടിയില് വീണ്ടും നവജാത ശിശു മരണം
28 Jun 2022 5:32 AM GMT