Latest News

വ്യാജവാര്‍ത്ത: ഇസ്രായേല്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കി ഫലസ്തീന്‍ ജേര്‍ണലിസ്റ്റ് സിണ്ടിക്കേറ്റ്

വ്യാജവാര്‍ത്ത: ഇസ്രായേല്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കി ഫലസ്തീന്‍ ജേര്‍ണലിസ്റ്റ് സിണ്ടിക്കേറ്റ്
X

ഗസ: ഫലസ്തീനെതിരേ വികലമായ വാര്‍ത്തകളും വ്യാജവാര്‍ത്തകളും പടച്ചുവിടുന്ന മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ഫലസ്തീന്‍ ജേര്‍ണലിസ്റ്റ് സിണ്ടിക്കേറ്റ്. ഇത്തരം മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത് കുറ്റകൃത്യങ്ങളെ സഹായിക്കുന്നതിന് തുല്യമാണെന്ന് സിണ്ടിക്കേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇസ്രയേല്‍ മാധ്യമമായ ചാനല്‍ 13 പ്രക്ഷേപണം ചെയ്ത ഫലസ്തീനികളെക്കുറിച്ചുള്ള വികലമായ റിപോര്‍ട്ടുകളെ തുടര്‍ന്നാണ് ഇസ്രായേല്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കാന്‍ മാധ്യമ കൂട്ടായ്മ ആവശ്യപ്പെട്ടത്.

ഇസ്രായേല്‍ മാധ്യമങ്ങള്‍ ഫലസ്തീനില്‍ കടന്നുവരികയും ഇസ്രായേലി സൈന്യത്തിന്റെ സഹായത്തോടെ വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയുമാണ് ചെയ്യുന്നതെന്ന് സിണ്ടിക്കേറ്റ് തങ്ങളുടെ എഫ്ബി പേജില്‍ റിപോര്‍ട്ട് ചെയ്തു.

ഇത്തരം മാധ്യമപ്രവര്‍ത്തകര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നവര്‍ കുറ്റകൃത്യങ്ങളെ സാധാരണവല്‍ക്കരിക്കുന്നവരായി കണക്കാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഇസ്രയേല്‍ അധിനിവേശം മൂലമുണ്ടായ പലസ്തീന്‍ ജീവിതത്തിന്റെ ദുരിതത്തെ അവഗണിച്ചുകൊണ്ട് ഫലസ്തീന്‍ റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും ഹോട്ടലുകളും നിലവാരം കുറഞ്ഞവയാണെന്നും ഉടമകളും നിലവാരമില്ലാത്തവരാണെന്നുമൊക്കെയുളള നിരവധി വാര്‍ത്തകള്‍ ഈ അടുത്ത കാലത്ത് ഇസ്രായേലി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഫലസ്തീന്‍ മോശം ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശമെന്നാണ് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് സിണ്ടിക്കേറ്റ് തങ്ങളുടെ എതിര്‍പ്പ് ശക്തമാക്കിയത്.

ഇസ്രായേലി മാധ്യമങ്ങള്‍ ഇസ്രായേലിന്റെ ആഖ്യാനത്തെയാണ് പ്രാഥമികമായി പരിഗണിക്കുന്നത്. ഫലസ്തീനികള്‍ അനുഭവിക്കേണ്ട പ്രശ്‌നങ്ങള്‍ അവര്‍ അവഗണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തത്.

Fake news: Palestinian Journalist Syndicate calls for boycott of Israeli media

Next Story

RELATED STORIES

Share it