Latest News

വ്യാജ അഴിമതിവിരുദ്ധ സംഘടന: രണ്ട് പേര്‍ക്കെതിരേ സിബിഐ കേസെടുത്തു

വ്യാജ അഴിമതിവിരുദ്ധ സംഘടന: രണ്ട് പേര്‍ക്കെതിരേ സിബിഐ കേസെടുത്തു
X

ന്യൂഡല്‍ഹി: അഴിമതിക്കെതിരേ പോരാടുന്നതിനുവേണ്ടിയെന്ന പേരില്‍ അനധികൃതമായും നിയമവിരുദ്ധമായും സംഘടന രൂപീകരിച്ച രണ്ട് പേര്‍ക്കെതിരേ സിബിഐ കേസെടുത്തു. ഇന്ത്യന്‍ പ്രസിഡന്റിന്റെയും മുന്‍ചീഫ് ജസ്റ്റിസിന്റെയും കേന്ദ്ര മന്ത്രിമാരുടെയും പേരുകള്‍ ദുരപയോഗം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്.

രനിങ്സ്റ്റണ്‍ സെയില്‍സ്, ആര്‍ വിന്‍സെന്റ് രാജു എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിട്ടുള്ളത്. ഇവര്‍ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ്ങിന്റെയും ഇന്ത്യന്‍ പ്രസിഡന്റ് രാം നാഥ് കോവിന്ദിന്റെയും മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയുടെയും പ്രധാനമന്ത്രിയുടെ ഓഫിസിന്റെയും വിജിലന്‍സ് കമ്മീഷണറുടെയും പേരുകളും ഓഫിസ് വിലാസങ്ങളും അനധികൃതമായി ഉപയോഗിക്കുകയും ചെയ്തു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ പോര്‍ട്ടലാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

2017-18ലാണ് റെനിങ്ടണ്‍ സെയില്‍സും ആര്‍ വിനോദ് രാജുവും ഗൂഢാലോചന നടത്തി ആന്റി കറപ്ഷന്‍ ആന്റ് ആന്റി ക്രൈം വിങ് ഓഫ് ഇന്ത്യ (എസിഎസി വിങ്)ചെന്നൈയില്‍ രൂപീകരിച്ചത്. ഹെഡ് ഓഫിസ് ഡല്‍ഹിയിലാണെന്നാണ് പറഞ്ഞത്. സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍എം ലോധ തങ്ങളുടെ ദേശീയ പ്രസിഡന്റാണെന്നാണ് അവര്‍ നടത്തിയ മറ്റൊരു അവകാശവാദം.

സംഘടന സര്‍ക്കാര്‍ അംഗീകൃതമാണെന്ന് വരുത്താന്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അനുമതിയുള്ളത് ന്ന് എഴുതിച്ചേര്‍ക്കുകയും ചെയ്തു. കൂടാതെ ദേശീയ ചിഹ്നങ്ങള്‍ ഉപയോഗപ്പെടുത്തി.

നിലവില്‍ പ്രതികള്‍ രണ്ട് പേരും ഒളിവിലാണ്.

Next Story

RELATED STORIES

Share it