Latest News

ഫാളില വിദ്യാര്‍ഥി യൂനിയന്‍ ഉദ്ഘാടനം

ഫാളില വിദ്യാര്‍ഥി യൂനിയന്‍ ഉദ്ഘാടനം
X

മഞ്ചേരി: പയ്യനാട് കെസിജെഎം ഫാളില കോളജില്‍ വിദ്യാര്‍ഥി യൂനിയന്‍ കെഎഫ്എസ്എ (കെസിജെഎം ഫാളില സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) യുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കെസിജെഎം ജനറല്‍ സെക്രട്ടറി കാരക്കാടന്‍ കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു. ഖമീസ് മുശൈത് കെഎംസിസി ട്രഷറര്‍ അബ്ദുല്‍ ജലീല്‍ കാവനൂര്‍ മുഖ്യാതിഥിയായി. ട്രെയിനര്‍ ഷഹര്‍ബാന വഫിയ്യ പാണ്ടിക്കാട് മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി.

കെസിജെഎം പ്രസിഡന്റ് അബു മൗലവി വടക്കാങ്ങര, കോളജ് പ്രിന്‍സിപ്പള്‍ അഷ്‌റഫ് വാഫി നെമ്മിനി, എം എ റഹ്മാന്‍ മൗലവി ചോലക്കല്‍, മൊയ്തീന്‍ പയ്യനാട്, ഒ ടി ഷഫീഖ് വാഫി മുടിക്കോട്, മിസ്‌വര്‍ ജലാല്‍ വാഫി നെമ്മിനി, അജ്മല്‍ മാസ്റ്റര്‍ പിലാക്കല്‍, സ്വാലിഹ് വാഫി പാണ്ടിക്കാട്, സി സലിം ചോലക്കല്‍, ഷാനിയ വഫിയ്യ നെല്ലികുത്ത്, മുഫീദ ടി വടക്കാങ്ങര, ഫാത്തിമ നിഹ മരത്താണി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വിവിധ മല്‍സരവിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും നടന്നു.

Next Story

RELATED STORIES

Share it