Latest News

ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കി ടെലിവിഷന്‍ നല്‍കി

ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കി ടെലിവിഷന്‍ നല്‍കി
X

മാള: പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കണ്ണികുളങ്ങര പ്രദേശത്ത് താമസിക്കുന്ന നിര്‍ദ്ദന കുടുംബത്തിലെ കുട്ടികള്‍ക്ക് ടെലിവിഷന്‍ നല്‍കി. കണ്ണികുളങ്ങര എന്‍എസ്‌വി വിജ്ഞാനപീഠം എല്‍പി സ്‌കൂളിലും കോണത്തുകുന്ന് ഗവ. യുപി സ്‌കൂളിലും പഠിക്കുന്ന നാല് വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് മാണിയംകാവ് പണ്ടാരില്‍ ടെക്സ്റ്റയില്‍സ് സ്‌പോണ്‍സര്‍ ചെയ്ത ടിവി നല്‍കിയത്. പുത്തന്‍ചിറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി എ നദീര്‍ ടി വി കൈമാറി. ഗ്രാമപഞ്ചായത്തംഗം ഷൈല പ്രകാശന്‍, വി എസ് അരുണ്‍രാജ്, ദീപു പണ്ടാരില്‍, ഡെറിക് ഡേവിസ്, പ്രകാശന്‍ പുന്നക്കുഴി, മജീദ് വലിയവീട്ടില്‍ നേതൃത്വം നല്‍കി.




Next Story

RELATED STORIES

Share it