എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്ററിന് കല്ലെറിയുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ അറസ്റ്റ് ചെയ്തു. എകെജി സെന്റര്‍ ആക്രമണ കേസില്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത അന്തിയൂര്‍കോണം സ്വദേശി റിച്ചു സച്ചുവിനെയാണ് കന്റോണ്‍മെന്റ് പോലിസ് അറസ്റ്റ് ചെയ്തത്. കലാപാഹ്വാനത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സിറ്റി പോലിസ് കമ്മീഷണര്‍ ഓഫിസില്‍ വിളിച്ചുവരുത്തി ഇയാളെ ചോദ്യം ചെയ്തിരുന്നു. അതേസമയം, എകെജി സെന്റര്‍ ആക്രമണ കേസില്‍ മൂന്നാം ദിനമായിട്ടും പ്രതിയെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല. സ്‌ഫോടക വസ്തു എറിഞ്ഞ പ്രതിക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്നാണ് സൂചനയെങ്കിലും പ്രതിയെയും സഹായിയെയും കുറിച്ച് വ്യക്തമായ സൂചനകളില്ല. അതിനിടെയാണ് എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
RELATED STORIES
2,000 രൂപയുടെ നോട്ടുകള് മാറ്റിവാങ്ങാനുള്ള തിയ്യതി നീട്ടി
30 Sep 2023 2:24 PM GMTഐഎംഎഫ് 'മധുരമോണം 2023' വര്ണാഭമായി ആഘോഷിച്ചു
30 Sep 2023 1:48 PM GMTസംവരണ പട്ടിക: ഇടതുസര്ക്കാര് ഒളിച്ചുകളി അവസാനിപ്പിക്കണം: എസ്ഡിപിഐ
30 Sep 2023 11:31 AM GMTമുലപ്പാല് തൊണ്ടയില് കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTനിജ്ജാര് വധം: ഇന്ത്യന് ഹൈക്കമ്മീഷണറെ സ്കോട്ട്ലന്ഡ് ഗുരുദ്വാരയില് ...
30 Sep 2023 7:04 AM GMTഭക്ഷണം മോഷ്ടിച്ചെന്ന് ആരോപണം; 12 കാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
30 Sep 2023 6:59 AM GMT