Latest News

'സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കുന്നത് നിയമവിരുദ്ധം': ക്‌നാനായരുടെ അപ്പീല്‍ തള്ളി

സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കുന്നത് നിയമവിരുദ്ധം: ക്‌നാനായരുടെ അപ്പീല്‍ തള്ളി
X

കോട്ടയം: പുറത്തുനിന്നുവിവാഹം കഴിക്കുന്ന ക്‌നാനായ സമുദായാംഗങ്ങളെ സഭയില്‍നിന്ന് പുറത്താക്കുന്ന പതിവ് ഭരണഘടനയുടെ 25ാം അനുച്ഛേദപ്രകാരം കുറ്റകരമാണെന്ന് കോട്ടയം അഡി. ജില്ലാ കോടതി. കോട്ടയം അഡീഷണല്‍ സബ് കോടതിയുടെ വിധിയാണ് അഡീഷണല്‍ ജില്ലാ കോടതിയുടെ പരിഗണനക്ക് വന്നത്. സമുദായത്തിനുള്ളില്‍നിന്ന് വിവാഹം കഴിക്കുന്നത് ക്‌നാനായ കത്തോലിക്കരുടെ സഭയിലെ അംഗത്വത്തെ ബാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

അഡീഷണല്‍ ജില്ലാ ജഡ്ജി സാനു പി പണിക്കരാണ് വിധി പുറപ്പെടുവിച്ചത്.

സീറോ മലബാര്‍ കത്തോലിക്കാ സഭയിലെ ഒരു ഉപവിഭാഗമാണ് ക്‌നാനായ വിഭാഗം. സിറിയന്‍ ക്രിസ്ത്യാനികളുടെ പിന്‍മുറക്കാരെന്ന് കരുതുന്ന ഇവരുടെ വിശ്വാസമനുസരിച്ച് ക്‌നാനായക്കാര്‍ മെസപ്പെട്ടോമിയയില്‍നിന്ന് കുടിയേറിയവരാണ്. അംഗങ്ങള്‍ സമുദായത്തിനുള്ളില്‍ നിന്ന് വിവാഹം കഴിക്കണമെന്നും മറിച്ചായാല്‍ പുറത്താക്കുമെന്നുമാണ് നിയമം.

അത് ചോദ്യം ചെയ്ത് 2015ല്‍ ക്‌നാനായ കത്തോലിക്കാ നവീകരണ സമിതിയാണ് പരാതി നല്‍കിയത്. വിവാഹത്തിന്റെ ഭാഗമായിമാത്രം പുറത്താക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

അനുച്ഛേദം 21അനുസരിച്ച് വിവാഹം കഴിക്കാന്‍ കഴിയുമെന്നും അതു സംഭവിച്ചാല്‍ പുറത്താക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സഭയ്ക്കകത്തുനിന്നു മാത്രമേ വിവാഹം കഴിക്കൂ എന്ന് പറയുന്നത് ബൈബിളിനും കാനോനിക നിയമത്തിനും എതിരാണെന്നും കോടതി വിധിച്ചു.

ക്‌നാനായസുദായത്തിന്റെ വിവാഹം ക്രേിസ്തുവര്‍ഷം 4ാം നാലാം നൂറ്റാണ്ടില്‍ ക്‌നായിതോമായുടെ നേതൃത്വത്തില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ ക്‌നായിയില്‍നിന്ന് കേരളത്തിലേക്ക് കുടിയേറിപ്പാര്‍ത്തവരുടെ കുടുംബങ്ങളിലെ പിന്മുറക്കാരാണെന്നാണ് ഐതിഹ്യം.

Next Story

RELATED STORIES

Share it