Latest News

കൊളവല്ലൂര്‍ നരിക്കോട് മലയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

കൊളവല്ലൂര്‍ നരിക്കോട് മലയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി
X

കണ്ണൂര്‍: കണ്ണൂര്‍ കൊളവല്ലൂര്‍ നരിക്കോട് മലയില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി. മലയില്‍ താമസിക്കുന്ന ജോഷി അക്കരമ്മലിന്റെ വീട്ടില്‍നിന്നാണ് 30 ജലാറ്റിന്‍ സ്റ്റിക്കും 17 ഡിറ്റണേറ്ററും കണ്ടെടുത്തത്. വ്യാജ വാറ്റ് നിര്‍മാണം കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിലാണ് സ്‌ഫോടനവസ്തു പിടികൂടിയത്. കൊളവല്ലൂര്‍ എസ്‌ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എസ്‌ഐ പ്രഷീദ്, സിപിഒ ദീപേഷ്, ഷിഗേഷ്, പ്രമീത, സനല്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.



Next Story

RELATED STORIES

Share it