Latest News

മീഡിയ വണിന്റെ പ്രക്ഷേപണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് പ്രവാസി സാംസ്‌കാരിക വേദി ദമ്മാം

മീഡിയ വണിന്റെ പ്രക്ഷേപണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് പ്രവാസി സാംസ്‌കാരിക വേദി ദമ്മാം
X

ദമ്മാം: മീഡിയ വണിന്റെ പ്രക്ഷേപണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹവും സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ജനാധിപത്യത്തോടുള്ള ധ്വംസനമാണന്നും പ്രവാസി സാംസ്‌കാരിക വേദി ദമ്മാം റീജനല്‍ കമ്മിറ്റി.

ജനാധിപത്യത്തിന്റെ കാര്യക്ഷമവും ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കും മാധ്യമങ്ങളുടെ പങ്ക് നിര്‍ണ്ണായകമാണ്. അതിനാലാണ് ജനാധിപത്യത്തിന്റെ നാലാം തൂണായി മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാനുള്ള മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കുന്നതിലൂടെ ഭരണകൂടത്തിന്റെ നീക്കങ്ങളെ കുറിച്ച് ജനങ്ങള്‍ക്ക് അറിയാനുള്ള വാതിലുകള്‍ കൊട്ടിയടക്കുകയാണ്. മീഡിയ വണിനു നേരെയുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ജനാധിപത്യ ധ്വംസനമാണ്. എതിര്‍ ശബ്ദം ഉയര്‍ത്തുന്നവരെ നിശബ്ദരാക്കാനുളള നീക്കം ആപത്കരമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുള്ള നീക്കത്തില്‍ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും കമ്മിറ്റി പുറത്തിറക്കിയ പത്ര പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it