Latest News

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മുന്‍ മന്ത്രിയെ ശിവസേനയില്‍ നിന്ന് പുറത്താക്കി ഉദ്ധവ് താക്കറെ

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മുന്‍ മന്ത്രിയെ ശിവസേനയില്‍ നിന്ന് പുറത്താക്കി ഉദ്ധവ് താക്കറെ
X

മുംബൈ: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുന്‍ മന്ത്രിയെ ശിവസേനയില്‍ നിന്ന് പുറത്താക്കി ഉദ്ധവ് താക്കറെ വിഭാഗം. പൂനെ ജില്ലയിലെ പുരന്ദര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വിജയ് ശിവതരെയാണ് സേന പുറത്താക്കിയത്. ശിവസേന മുഖപത്രമായ 'സാമ്‌ന'യിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗമാണ് യഥാര്‍ഥ ശിവസേനയെന്നു പുറത്താക്കലിനുശേഷം ശിവതരെ പ്രതികരിച്ചു.

താന്‍ ഏകനാഥ് ഷിന്‍ഡെയ്‌ക്കൊപ്പമാണ്. ശിവസേനയിലെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം സഞ്ജയ് റാവത്താണ്. എംപിക്ക് 'സ്‌കിസോഫ്രീനിയയാണെന്നും ശിവതരെ പരിഹസിച്ചു. സേനാ മേധാവി ബാലാസാഹേബ് താക്കറെയുടെ പാത പിന്തുടരുന്നുവെന്ന് ഞാന്‍ ഒന്നിലധികം തവണ വ്യക്തമാക്കിയിട്ടുണ്ട്. ബാലാസാഹെബിന്റെ ചിന്തകളുടെ പാരമ്പര്യമാണ് തങ്ങള്‍ വഹിക്കുന്നത്. ഇതാണ് യഥാര്‍ഥ ശിവസേന. പാര്‍ട്ടി ഇന്ന് എന്നെ വെട്ടിയിട്ടുണ്ടെങ്കിലും ഏകനാഥ് ഷിന്‍ഡെ എവിടെ പോയാലും താന്‍ അദ്ദേഹത്തെ പിന്തുടരും. ബാലാസാഹെബ് താക്കറെയുടെ ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് യഥാര്‍ഥ ശിവസേന. സേനാ മേധാവി ഉദ്ധവ് താക്കറെയെ താന്‍ വളരെയധികം ബഹുമാനിക്കുന്നുവെന്നും എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തെച്ചൊല്ലി സേനയിലെ അമര്‍ഷത്തിന്റെ അടിയൊഴുക്ക് അവഗണിക്കാനാവില്ലെന്നും വിജയ് ശിവ്താരെ കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it