നീതിക്ക് വേണ്ടിയുള്ള ശബ്ദങ്ങള്‍ പരിഗണിക്കപ്പെടാതെ പോകുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

ന്യൂഡല്‍ഹി: പൗരാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതില്‍ സര്‍ക്കാറുകള്‍ നിരന്തരം പരാജയപ്പെടുന്ന ഇക്കാലത്ത് ജുഡീഷ്യറിയിലും വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുമ്പോഴും ക്രമസമാധാനം നഷ്ടപ്പെടുമ്പോഴുമെല്ലാം തന്നെ കോടതിയുടെ ശക്തമായ ഇടപെടലുകള്‍ നാം കാണാറുണ്ട്. എന്നാല്‍ ഈയിടെയായി നടന്ന ചില സംഭവങ്ങള്‍ ജുഡീഷ്യറിയോടുള്ള ജനങ്ങളുടെ വിശ്വാസത്തെ മങ്ങലേല്‍പ്പിക്കുന്നതാണ്.
പൗരത്വ സമരത്തില്‍ പങ്കെടുത്തതിന് ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത ഡോ. കഫീല്‍ ഖാന്റെ അന്യായ തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. കഫീല്‍ ഖാന്റെ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി രണ്ടാഴ്ചക്കകം തീര്‍പ്പാക്കാന്‍ അലഹബാദ് ഹൈക്കോടതിക്ക് സുപ്രിം കോടതി നിര്‍ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ നടപടി. ഡോ. കഫീല്‍ ഖാന്റെ ജാമ്യ ഹരജി കേള്‍ക്കുന്നത് 10 ദിവസത്തേക്ക് നീട്ടികിട്ടാന്‍ യോഗി സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അലഹബാദ് ഹൈക്കോടതി ബെഞ്ച് 14 ദിവസം നീട്ടി നല്‍കുകയായിരുന്നു. അതിന് ശേഷമായിരുന്നു സുപ്രിംകോടതി ഇടപെടല്‍. വിചാരണയും കുറ്റപത്രവും ഇല്ലാതെ ഏതൊരാളെയും ഒരു വര്‍ഷം വരെ തടങ്കലില്‍ ഇടാവവുന്ന ദേശീയ സുരക്ഷാ നിയമമാണ് കഫീല്‍ ഖാന് മേല്‍ ചുമത്തിയിരിക്കുന്നത്. ഇത്തരം നടപടികള്‍ ജുഡീഷ്യറിയില്‍ വിശ്വാസം നഷ്ടപ്പെടുത്തുന്നതാണെന്നു ഇ. ടി പറഞ്ഞു.
RELATED STORIES
കണ്ണൂരില്‍ അജ്ഞാത വാഹനമിടിച്ച് പെയിന്റിങ് തൊഴിലാളി മരിച്ചു
26 May 2022 6:53 AM GMTകണ്ണൂരില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
24 May 2022 9:36 AM GMTകമിതാക്കളുടെ ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു;രണ്ടു...
24 May 2022 4:54 AM GMTകൂത്തുപറമ്പ് നീര്‍വേലിയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥി ബസ്സിടിച്ച്...
23 May 2022 12:51 PM GMTമാട്ടൂല്‍ തീരദേശ കടല്‍ഭിത്തി നിര്‍മാണം; എസ്ഡിപിഐ ജനപ്രതിനിധികള്‍...
17 May 2022 4:40 PM GMTഭക്ഷ്യസാമഗ്രികള്‍ ഹോട്ടലിലെ ശുചിമുറിയില്‍;ചോദ്യം ചെയ്ത ഡോക്ടര്‍ക്ക്...
16 May 2022 4:46 AM GMT