Latest News

സ്‌പെഷ്യല്‍ മാവേലി എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി

സ്‌പെഷ്യല്‍ മാവേലി എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
X

തിരൂര്‍: ഡിസംബര്‍ 10ന് മംഗലാപുരം- തിരുവനന്തപുരം റൂട്ടില്‍ ഓടിത്തുടങ്ങുന്ന കൊവിഡ് സ്‌പെഷ്യല്‍ മാവേലി എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് കത്തയച്ചു. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്കുള്ള ഇതേ ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പുണ്ട്. അതേസമയം മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനിന് സ്റ്റോപ്പില്ല. കോഴിക്കോട്-ഷൊര്‍ണൂര്‍ റൂട്ടിലെ യാത്രക്കാര്‍ക്ക് ഇത് വലിയ പ്രയാസം സൃഷ്ടിക്കും.

ഗതാഗത സൗകര്യം പരിമിതമായ സാഹചര്യത്തില്‍ ഉള്ള സര്‍വീസുകള്‍ കൂടുതല്‍ ഉപകാരപ്രദമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. കണക്ഷന്‍ ട്രെയിനുകള്‍ ഇല്ലാത്തതും മുന്‍കൂട്ടി ബുക്കിങ് നിര്‍ബന്ധമാക്കിയതും കാരണം യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നതായും എം.പി കത്തില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it