Latest News

ഏറനാട്: മുസ് ലിം ലീഗ് നേതാവ് കാഞ്ഞിരാല അബൂബക്കര്‍ അന്തരിച്ചു

ഏറനാട്: മുസ് ലിം ലീഗ് നേതാവ് കാഞ്ഞിരാല അബൂബക്കര്‍ അന്തരിച്ചു
X

ഏറനാട്: ഒതായിലെ സാമൂഹ്യ സാംസ്‌കാരിക മത, രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവും ഏറനാട് നിയോജക മണ്ഡലം മുസ് ലിം ലീഗ് ട്രഷററുമായിരുന്ന കാഞ്ഞിരാല അബൂബക്കര്‍ (71) അന്തരിച്ചു. കുറച്ചു ദിവസങ്ങളായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എടവണ്ണ ഗ്രാമ പഞ്ചായത്ത് മുന്‍ അംഗം , എടവണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടറും ജീവനക്കാരനുമായിരുന്നു. മഞ്ചേരി പി.സി.സി ഡയറക്ടര്‍, സീതി ഹാജി ചാരിറ്റബിള്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി, ഒതായി ജംഇയ്യത്തുല്‍ മുഹിലി സീന്‍ സംഘം ദീര്‍ഘകാല ജനറല്‍ സെക്രട്ടറി, കെ.എന്‍.എം ഈസ്റ്റ് ശാഖാ പ്രസിഡണ്ട്, കെ.എന്‍.എം. ഒതായി മണ്ഡലം കൗണ്‍സിലര്‍, എടവണ്ണ ഓറിയന്റല്‍ ഹൈസ്‌കൂള്‍ പി.ടി.എ. പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മര്‍ഹൂം സീതി ഹാജിയുടെ ആത്മമിത്രവും സന്തത സഹചാരിയുമായിരുന്നു. കാഞ്ഞിരാല അഹമ്മദ് കുട്ടി ഹാജിയുടെ കുടുംബം എടവണ്ണ ദേശത്ത് മുസ് ലിം ലീഗ് കെട്ടി പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ഖബറടക്കം ഒതായി മഹല്ല് ജുമാ മസ്ജിദില്‍.

ഭാര്യ കദീജ മൂര്‍ഖന്‍ മമ്പാട്.

മക്കള്‍: മനോജ് ബാബു (റിയാദ്), ഡോ. മുഷ്താഖ് അഹമ്മദ് (ഷാര്‍ജ), മുഹമ്മദ് ആസിഫ് ( പൊന്നറ ജ്വല്ലറി എടവണ്ണ), അഹമ്മദ് നുബൈല്‍ (എടവണ്ണ സര്‍വ്വീസ് സഹകരണ ബാങ്ക്), അഹമ്മദ് നിഷാദ് (ഇരിവേറ്റി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍).

മരുമക്കള്‍: ഷാനിമോള്‍ നിലമ്പൂര്‍, ഫ്രാന്‍സില നിലമ്പൂര്‍ (ഷാര്‍ജ). നസ്‌ലു കടുങ്ങല്ലൂര്‍, ലീന ചുങ്കത്തറ, ഷഹല മുണ്ടേങ്ങര.

സഹോദരങ്ങള്‍: കുഞ്ഞമ്മദ് കുട്ടി ഹാജി, അലീമ, ഉസ്സന്‍കുട്ടി, മുഹമ്മദ് ബഷീര്‍, പരേതനായ ഉണ്ണി മുഹമ്മദ്.

Next Story

RELATED STORIES

Share it