Latest News

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. സീതാരാമന്‍ അന്തരിച്ചു

പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. സീതാരാമന്‍ അന്തരിച്ചു
X

ആലുവ: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും നദീസംരക്ഷണ സമിതി പ്രസിഡന്റുമായ ആലുവ സ്വദേശി പ്രഫ. സീതാരാമന്‍(74) അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ബുധനാഴ്ച രാവിലെ എട്ടോടെ പാല്‍ വാങ്ങി സ്‌കൂട്ടറില്‍ തിരിച്ചുപോവുന്നതിനിടെ വീടിനടുത്ത് സ്‌കൂട്ടര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. റോഡില്‍ ഇരുന്നുപോയ ഇദ്ദേഹത്തെ ഓട്ടോഡ്രൈവര്‍മാര്‍ പിടിച്ച് ഉയര്‍ത്തിയപ്പോള്‍ അവശതയുണ്ടായി. ഉടന്‍ വീട്ടിലെത്തിച്ച് വെള്ളം കൊടുത്തപ്പോള്‍ ക്ഷീണം മാറിയതിനാല്‍ ആശുപത്രിയില്‍ പോയില്ല. പിന്നീട് വീടിനു മുകളിലെ നിലയിലിരുന്ന് പത്രം വായിക്കുകയായിരുന്ന ഇദ്ദേഹത്തെ 11 മണിയോടെ ഭാര്യ വിളിച്ചപ്പോള്‍ മറുപടിയുണ്ടായില്ല. അടുത്തുപോയി നോക്കിയപ്പോഴാണ് നിലത്ത് വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.

Environmental activist Prof. Sitharaman passed away

Next Story

RELATED STORIES

Share it