Latest News

എട്ടാം ക്ലാസുകാരൻ ഷോക്കേറ്റുമരിച്ച സംഭവം; അന്വഷണ സംഘം റിപോർട്ട് നൽകി

എട്ടാം ക്ലാസുകാരൻ ഷോക്കേറ്റുമരിച്ച സംഭവം; അന്വഷണ സംഘം റിപോർട്ട് നൽകി
X

കൊല്ലം: തേവലക്കര ബോയ്സ് എച്ച് എസിലെ എട്ടാം ക്ലാസുകാരൻ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണ സംഘം റിപോർട്ട് നൽകി. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയിലാണ് റിപോർട്ട് സമർപ്പിച്ചിരിക്കുന്നത്. മനപൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ശാസ്താംകോട്ട പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇന്നലെ മൂന്നു പേരെ പ്രതിചേർത്തിരുന്നു.. സ്കൂൾ മാനേജർ തുളസീധരൻപിള്ള, ഹെഡ്മിസ്ട്രസ് എസ് സുജ, കെഎസ്ഇബി അസി. എൻജിനിയർ എന്നിവരെയാണ് പ്രതികളാക്കിയത്. നേരത്തെ ചുമത്തിയിരുന്ന അസ്വാഭാവിക മരണം മാറ്റി മനപൂ‌ർവമല്ലാത്ത നരഹത്യ ചുമത്തുകയായിരുന്നു.

Next Story

RELATED STORIES

Share it