Latest News

മെസ്സിയും റൊണാള്‍ഡോയുമില്ലാതെ ചാംപ്യന്‍സ് ലീഗ് സെമി ഫൈനല്‍

മെസ്സിയും റൊണാള്‍ഡോയുമില്ലാതെ ചാംപ്യന്‍സ്  ലീഗ് സെമി ഫൈനല്‍
X

ലിസ്ബണ്‍: വര്‍ഷങ്ങള്‍ക്ക് ശേഷം ഇതിഹാസ താരങ്ങളായ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമില്ലാതെ ഒരു ചാംപ്യന്‍സ് ലീഗ് സെമി ഫൈനല്‍. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ പതിറ്റാണ്ടിലെ മികച്ച താരങ്ങളില്ലാതെ ഒരു ചാംപ്യന്‍സ് ലീഗ് സെമിഫൈനല്‍ നടക്കാനിരിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനോട് തോറ്റ് യുവന്റസ് പ്രീക്വാര്‍ട്ടറില്‍ പുറത്തായതോടെ റൊണാള്‍ഡോയുടെ ചാംപ്യന്‍സ് ലീഗ് സാന്നിധ്യം അവസാനിച്ചു. തുടര്‍ന്ന് ഇന്ന് ക്വാര്‍ട്ടറില്‍ .ബയേണ്‍ മ്യൂണിക്കിനോട് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നേരിട്ടതോടെ മെസ്സിയും ഈ ചാംപ്യന്‍സ് ലീഗില്‍ നിന്ന് അപ്രത്യക്ഷമായി.

2005ല്‍ ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗ് നേടിയതിന് ശേഷം തുടര്‍ച്ചയായുള്ള വര്‍ഷങ്ങളില്‍ മെസ്സിയോ റൊണാള്‍ഡോയോ ഫൈനലുകളില്‍ കളിച്ചിരുന്നു. നാല് തവണയാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിനൊപ്പം ചാംപ്യന്‍സ് ലീഗ് നേടിയത്. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനൊപ്പവും ഒരു ചാംപ്യന്‍സ് ലീഗ് കിരീടം നേടിയിട്ടുണ്ട്. മെസ്സിയും ബാഴ്സയ്ക്കൊപ്പം നാല് ചാംപ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തിയിട്ടുണ്ട്. യൂറോപ്പ്യന്‍ ഫുട്ബോളിന്റെ ഈറ്റില്ലമായ സ്പെയിനില്‍ നിന്ന് സെമിയിലേക്ക് ഇത്തവണ ഒരു ടീമും കയറിയിട്ടില്ല. ബാഴ്സയ്ക്ക് മുന്‍മ്പ് അത്ലറ്റിക്കോ മാഡ്രിഡ് പുറത്തായിരുന്നു. റയല്‍ മാഡ്രിഡിനെ പുറത്താക്കിയത് മാഞ്ച്സ്റ്റര്‍ സിറ്റിയായിരുന്നു. ഇംഗ്ലിഷ് ക്ലബ്ബുകളുടെ പ്രതീക്ഷയായി മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ഇറങ്ങുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ ലിവര്‍പൂളും നേരത്തെ പുറത്തായിരുന്നു. ഇന്ന് നടക്കുന്ന സിറ്റി-ലിയോണ്‍ മല്‍സരത്തിലെ വിജയികളാണ് ബാഴ്സയെ തുരുത്തിയ ബയേണിന്റെ സെമി എതിരാളികള്‍. ഫ്രഞ്ച് ശക്തികളായ പിഎസ്ജിയുടെ എതിരാളികള്‍ ജര്‍മ്മന്‍ ക്ലബ്ബ് ലെപ്സിഗാണ്. രണ്ട് സെമിയിലും ജര്‍മ്മന്‍ ക്ലബ്ബുകളാണ് മാറ്റുരയ്ക്കുന്നത്.


Next Story

RELATED STORIES

Share it