Latest News

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; രണ്ട് സായുധര്‍ കൊല്ലപ്പെട്ടു
X

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ പാംപോറിലെ ക്രൂ മേഖലയില്‍ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സായുധര്‍ കൊല്ലപ്പെട്ടു. ഇവര്‍ ഹിസ്ബുല്‍ മുജാഹിദീന്‍ അംഗങ്ങളാണെന്ന് അധികൃതര്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാളുടെ പേര് മുസൈബ് അഹമ്മദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.


കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്ന് ഒരു എകെ 47 തോക്കും ഒരു പിസ്റ്റളും വെടിയുണ്ടകളും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സംയുക്ത സേന സംശയാസ്പദമായ സ്ഥലത്തേക്ക് അടുക്കുമ്പോള്‍, ഒളിച്ചിരുന്ന സായുധര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് സൈന്യം പറയുന്നത്.




Next Story

RELATED STORIES

Share it