Latest News

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകനെ വെടിവച്ചുകൊന്നു

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകനെ വെടിവച്ചുകൊന്നു
X

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാവിഭാഗവും സായുധരും ഏറ്റുമുട്ടി. റാവല്‍പോറ പ്രദേശത്തുനടന്ന ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്.

''ഷോപിയാനില്‍ സായുധരും സുരക്ഷാസേനയും ഏറ്റുമുട്ടി. ഒരാള്‍ മരിച്ചു. കൊല്ലപ്പെട്ടയാള്‍ ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകനാണ്. രാഖനരോപോര സ്വദേശിയായ ജഹാങ്കീര്‍ അഹ്മദ് വാനിയാണ് മരിച്ചത്''- കശ്മീര്‍ പോലിസിന്റെ പ്രസ്താവനയില്‍ പറയുന്നു.

സിആര്‍പിഎഫ് 14ാം ബറ്റാലിയനാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നത്. ഓപറേഷനില്‍ ഷോപിയാന്‍ പോലിസും പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം സപ്തംബര്‍ മുതല്‍ വാനി സജീവമായിരുന്നെന്ന് പോലിസ് രേഖകള്‍ ഉദ്ധരിച്ച് പ്രസ്തവനയില്‍ പറയുന്നു. നിരവധി ആക്രമണങ്ങളില്‍ ഇയാള്‍ പങ്കാളിയാണെന്നും പോലിസ് ആരോപിച്ചു.

പ്രദേശത്തുനിന്ന് അമേരിക്കന്‍ നിര്‍മിത എം 4 റൈഫിളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുന്നു.

Next Story

RELATED STORIES

Share it