Latest News

ഷോപിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍

ഷോപിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍
X

ഷോപിയാന്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ സുരക്ഷാസേനയും സായുധസംഘങ്ങളും ഏറ്റുമുട്ടുന്നു. ഷോപിയാനിലെ ഹന്‍ജിപോറ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടക്കുന്നതെന്ന് കശ്മീര്‍ സോണ്‍ പോലിസ് ട്വീറ്റ് ചെയ്തു. പ്രദേശത്ത് കനത്ത വെടിവയ്പാണ് നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കഴിഞ്ഞ 23ാം തിയ്യതിയും സമാനായ ആക്രമണം നടന്നിരുന്നു. ഹിസ്ബുള്‍ മുജാഹിദിനുമായാണ് ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു.

2020 സപ്തംബര്‍ മുതല്‍ സജീവമായിരുന്ന സജാദ് അഹ്‌മദ് ഭട്ട് ആണ് മരിച്ചത്. നിരവധി ആക്രമണകേസുകളില്‍ ഉള്‍പ്പെട്ടയാളാണ് മരിച്ച സജാദെന്ന് പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it