Latest News

നാളെ വിരമിക്കാനിരിക്കെ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ബസ് തട്ടി മരിച്ചു

നാളെ വിരമിക്കാനിരിക്കെ എംപ്ലോയ്‌മെന്റ് ഓഫിസര്‍ ബസ് തട്ടി മരിച്ചു
X

മണ്ണാര്‍ക്കാട്: നാളെ സര്‍വീസില്‍ നിന്നു വിരമിക്കാനിരിക്കെ മണ്ണാര്‍ക്കാട് എംപ്ലോയ്‌മെന്റ് ഓഫിസര്‍ ബസ് തട്ടി മരിച്ചു. പത്തിരിപ്പാല മണ്ണൂര്‍ പനവച്ചപറമ്പില്‍ കേശവന്റെ മകള്‍ പ്രസന്നകുമാരി(56) ആണു മരിച്ചത്. ഇന്നലെ രാവിലെ 11ന് മണ്ണാര്‍ക്കാട് നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ ആണ് അപകടം. സ്റ്റാന്‍ഡില്‍ ആളെ ഇറക്കിയ ശേഷം പുറത്തേക്കു പോവുകയായിരുന്ന സ്വകാര്യ ബസിന്റെ വശം തട്ടി പ്രസന്നകുമാരി വീഴുകയും പിന്‍വശത്തെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. വിരമിക്കുന്നതിന്റെ ഭാഗമായി സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും വിരുന്നൊരുക്കാന്‍ ഭക്ഷണവും മറ്റും ഏര്‍പ്പാടാക്കിയ ശേഷമാണ് ഇന്നലെ പ്രസന്നകുമാരി ഓഫിസിലേക്കു പോയത്. 150 പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു. 2019ലാണ് പ്രസന്നകുമാരി എംപ്ലോയ്‌മെന്റ് ഓഫിസറായി മണ്ണാര്‍ക്കാട്ടെത്തിയത്. ബുധനാഴ്ച ഓഫിസില്‍ സഹപ്രവര്‍ത്തകര്‍ യാത്രയയപ്പു നല്‍കിയിരുന്നു.

Next Story

RELATED STORIES

Share it