Latest News

പാകിസ്താനില്‍ നിന്നും കുടിയേറിയ കുടുംബത്തിലെ 11 പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

മരണ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

പാകിസ്താനില്‍ നിന്നും കുടിയേറിയ കുടുംബത്തിലെ 11 പേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
X

ജോധ്പൂര്‍: പാക്കിസ്ഥാനില്‍ നിന്ന് കുടിയേറിയ കുടുംബത്തിലെ 11 പേരെ ജോധ്പൂരിലെ ഡെച്ചു പോലീസ് സ്റ്റേഷന്‍ പ്രദേശത്തെ ലോഡ്ത അച്‌ലാവത ഗ്രാമത്തിലെ ഫാം ഹൗസില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യുന്ന കുടുംബമാണ് ആത്മഹത്യ ചെയ്തത്. കുടുംബത്തിലെ ഒരു അംഗം മാത്രമാണ് ആത്മഹത്യ ചെയ്യാതെ അവശേഷിച്ചത്. സംഭവത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് സൂപ്രണ്ട് രാഹുല്‍ ബര്‍ഹത്ത് പറഞ്ഞു. ചില പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് തങ്ങള്‍ക്ക് വധഭീഷണി ലഭിക്കുന്നുണ്ടെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടുണ്ട്.

മരണ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഏതോ രാസവസ്തുക്കള്‍ കഴിച്ച് ആത്മഹത്യ ചെയ്തതായാണ് തോന്നുന്നതെന്നും കുടിലിന് ചുറ്റുമുള്ള ചില രാസവസ്തുക്കളുടെ ഗന്ധം ഇത് സൂചിപ്പിക്കുന്നതായും പോലീസ് പറഞ്ഞു. ഭീല്‍ സമുദായക്കാരാണ് മരിച്ചവര്‍.


Next Story

RELATED STORIES

Share it