Latest News

കണ്ണൂരില്‍ യുവാവിനെ കാട്ടാന ചവിട്ടികൊന്നു

കണ്ണൂരില്‍ യുവാവിനെ കാട്ടാന ചവിട്ടികൊന്നു
X

കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാന യുവാവിനെ ചവിട്ടികൊന്നു. ആറളം ഫാമിലെ ഏഴാം ബ്ലോക്ക് മേഖലയില്‍ താമസിക്കുന്ന വിബീഷ് (18) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ വിബീഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിബീഷും രണ്ടു സുഹൃത്തുക്കളും ചേര്‍ന്ന് വൈകുന്നേരം കടയില്‍ പോയിരുന്നു. അവിടെ നിന്ന് മടങ്ങി വരുന്ന വഴിക്കാണ് കാട്ടാന ആക്രമിച്ചതെന്നാണ് കരുതുന്നത്. ബബീഷ് ഒറ്റയ്ക്കാണ് തിരികെ വന്നത്. ഇതിനിടയില്‍ മേഖലയില്‍ കാട്ടാന ഇറങ്ങിയിട്ടുണ്ടെന്ന വിവരത്തെത്തുടര്‍ന്ന് എത്തിയ വനംവകുപ്പ് അധികൃതരാണ് ബിബീഷ് പരിക്കേറ്റ് വീണു കിടക്കുന്നതായി കണ്ടെത്തുന്നത്. ഉടന്‍ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ട വിബീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു.




Next Story

RELATED STORIES

Share it