Latest News

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; തെലങ്കാനയില്‍ വയോധികന്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്

ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു; തെലങ്കാനയില്‍ വയോധികന്‍ മരിച്ചു, 3 പേര്‍ക്ക് പരിക്ക്
X

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയില്‍ ഒരു വീടിനുള്ളില്‍ ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസ്സുകാരന്‍. സംഭവത്തില്‍ 3 പേര്‍ക്ക് പരിക്കുണ്ട്. ബുധനാഴ്ച രാത്രി ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനിടെയാണ് സംഭവം. രാമസ്വാമി എന്നയാളാണ് പൊള്ളലേറ്റ് മരിച്ചത്. പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ പ്രകാശ്, ഭാര്യ കമലമ്മ, മരുമകള്‍ കൃഷ്ണവേണി എന്നിവര്‍ക്കും പരിക്കേറ്റു.

പ്രകാശ് ഒരു വര്‍ഷമായി ഈ സ്‌കൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. പ്യുവര്‍ ഇവിയാണ് നിര്‍മാതാക്കള്‍. നിര്‍മാതാവിനെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന് പോലിസ് കേസെടുത്തു.

സംഭവത്തില്‍ തങ്ങള്‍ അഗാധമായി ഖേദിക്കുന്നുവെന്നും ഇരയുടെ കുടുംബത്തിന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്യുവര്‍ ഇവി പ്രസ്താവനയില്‍ പറഞ്ഞു.

സ്‌കൂട്ടര്‍ കമ്പനിയില്‍നിന്ന് നേരിട്ട് വിറ്റതല്ലെന്നും സെക്കന്‍ഡ് ഹാന്‍ഡ് സെയില്‍ വഴി വാങ്ങിയതാണോയെന്ന് പരിശോധിച്ച് വരികയാണെന്നും കമ്പനി അറിയിച്ചു.

Next Story

RELATED STORIES

Share it