എളമക്കര എസ് ഐ യുടെ അതിക്രമം പ്രതിഷേധാര്‍ഹം: പി ഡി പി

കൊച്ചി: ജനകീയ സമരത്തിന് നേതൃത്വം കൊടുത്തതിന്റെ പേരില്‍ അന്യായമായി അറസ്റ്റ് ചെയ്ത് കള്ള കേസുകള്‍ ചുമത്തിയ എളമക്കര എസ് ഐ ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും അല്ലാത്ത പക്ഷം നിയമപരവും, രാഷ്ട്രീയപരമായും മുന്നോട്ട് പോകുമെന്നും പി ഡി പി കേന്ദ്ര കമ്മിറ്റി.
അല്‍ അമീന്‍ സ്‌ക്കൂളിലെ ഫീസ് വര്‍ദ്ധനവിനെതിരെ രക്ഷിതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ പോലീസിന്റെ മര്‍ക്കട മുഷ്ടി കൊണ്ട് അടിച്ചൊതുക്കാമെന്ന മാനേജ്‌മെന്റിന് നല്‍കിയ വാക്കാണ് ഇന്ന് എളമക്കര എസ് ഐയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയത്.
യാതൊരു പ്രകോപനവുമില്ലാതെ തികച്ചും സമാധാനപരമായി നടന്ന് കൊണ്ടിരുന്ന സമരത്തില്‍ കയറി എസ് ഐ രക്ഷിതാക്കളെ മര്‍ദ്ദിച്ചതും, പി ഡി പി ജില്ലാ പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ അടക്കമുള്ളവരെ അന്യായമായി അറസ്റ്റ് ചെയ്ത് കള്ള കേസ് ചുമത്തിയതും പ്രതിഷേധാര്‍ഹമാണെന്നും പി ഡി പി സംസ്ഥാന ഖജാഞ്ചി എം എസ് നൗഷാദ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
RELATED STORIES
'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTകര്‍ണാടകയില്‍ മുസ് ലിം പള്ളിയില്‍ക്കയറി കാവി പതാക കെട്ടി; അന്വേഷണം...
25 Sep 2023 4:24 PM GMTതമിഴ്നാട്ടില്‍ എഐഎഡിഎംകെ എന്‍ഡിഎ വിട്ടു; ഔദ്യോഗിക പ്രമേയം പാസാക്കി
25 Sep 2023 4:08 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്‍ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMT