- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഞ്ച് തൊഴിലാളികള്‍ മേഘാലയയിലെ 'എലി മാള'ങ്ങളെന്നറിയപ്പെടുന്ന ഖനികളില്‍ കുടുങ്ങി

ജയന്തിയ ഹില്‍സ്: മേഘാലയയിലെ ജയന്തിക ഹില്‍സിലെ ഖനികളില്‍ അഞ്ച് തൊഴിലാളികള്‍ കുടുങ്ങി. എലി മാളങ്ങളെന്ന അപരനാമത്താല്‍ അറിയപ്പെടുന്ന നിയമവിരുദ്ധ ഖനികളിലാണ് കുടങ്ങിയിട്ടുളളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഡൈനമൈറ്റ് പൊട്ടിയതിനെത്തുടര്‍ന്ന് ഖനികളിലെ ചുമരിന്റെ വശങ്ങള്‍ ഇടിഞ്ഞാണ് അപകടമുണ്ടായത്. തകര്‍ന്നതിനു പുറമെ ഖനികളിലേക്ക് വെള്ളം കയറിയിട്ടുമുണ്ട്.
ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളില്‍ നാല് പേര്‍ അസമില്‍ നിന്നുളളവരും ഒരാള്‍ ത്രിപുരക്കാരനുമാണ്.
സംസ്ഥാന ദുരന്ത നിവാരണ സേനയുടെ പ്രത്യേക വിഭാഗം രക്ഷാപ്രവര്‍ത്തന ദൗത്യം ആരംഭിച്ചിട്ടുണ്ട്. ഖനി നില്‍ക്കുന്ന സില്‍ച്ചാര്‍ ജില്ലയിലെ എസ് പിയാണ് തൊഴിലാളികള്‍ കുടുങ്ങിയ കാര്യം അറിയിച്ചത്.
സ്‌ഫോടനത്തിനു കാരണക്കാരനായ ആളെ കണ്ടെത്തി പോലിസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. പൊട്ടിത്തെറിയാണ് വെള്ളം ഖനിയിലേക്ക് ഇരച്ചുകയറാന്‍ കാരണണായതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ചെറിയ ഖനികളാണ് എലിമാളങ്ങളെന്ന പേരില്‍ അറിയപ്പെടുന്നത്. കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതിരുന്ന കങ്കാണി നിസാം അലിക്കെതിരേയും പോലിസ് കേസെടുത്തു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















