Latest News

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞിടിച്ചില്‍: എട്ട് പേര്‍ മരിച്ചു, 384 പേരെ രക്ഷപ്പെടുത്തി, 38 പേരെ കാണാതായി

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞിടിച്ചില്‍: എട്ട് പേര്‍ മരിച്ചു, 384 പേരെ രക്ഷപ്പെടുത്തി, 38 പേരെ കാണാതായി
X

ചമോലി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ നീതി താഴ്വരയിലുണ്ടായ മഞ്ഞിടിച്ചിലില്‍ 8 പേര്‍ മരിച്ചു. 38 പേരെ ഇനിയും കണ്ടെത്താനുണ്ട്. സൈന്യം നടത്തിയ തിരച്ചിലില്‍ 384 പേരെ രക്ഷപ്പെടുത്തി. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനില്‍ ജോലി ചെയ്യുന്ന 430ഓളം തൊഴിലാളികളാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. പ്രദേശത്ത് ഒരു റോഡ് പണി നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുന്നു.

രക്ഷപ്പെടുത്തിയവരില്‍ 6 പേരുടെ നില ഗുരുതരമാണ്. അവരെ തൊട്ടടുത്ത സൈനിക ആശുപത്രിയിലേക്ക് മാറ്റി.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് പ്രദേശത്ത് വ്യോമമാര്‍ഗം പരിശോധന നടത്തി.

ഏപ്രില്‍ 23ന് വൈകീട്ടാണ് മഞ്ഞിടിഞ്ഞത്.

ജനറല്‍ റിസര്‍വ് എഞ്ചിനിയറിങ് ഫോഴ്‌സിലെ 150ഓളം പേര്‍ കുടുങ്ങിക്കിടന്നിരുന്നു. വൈകീട്ട് നടത്തിയ തിരച്ചിലില്‍ ഇവരെ കണ്ടെത്തി.

Next Story

RELATED STORIES

Share it