Latest News

ഈദ് ഉല്‍ അദ്ഹാ : ഇന്ത്യ-പാക് സൈനികര്‍ മധുരപലഹാരങ്ങള്‍ കൈമാറി

ഈദ് ഉല്‍ അദ്ഹാ : ഇന്ത്യ-പാക് സൈനികര്‍ മധുരപലഹാരങ്ങള്‍ കൈമാറി
X

ശ്രീനഗര്‍: ഈദ് ഉല്‍ അദ്ഹാ പ്രമാണിച്ച് ഇന്ത്യ-പാക് സുരക്ഷാ സൈനികര്‍ വിവിധ സൈനിക പോയിന്‌റുകളില്‍ മധുരപലഹാരങ്ങള്‍ കൈമാറി. 2019നു ശേഷം ഇതാദ്യമായാണ് ഇത്തരമൊരു നടപടി. 2019ല്‍ പാകിസ്താന്‍ ഏകപക്ഷീയമായി ഈ ചടങ്ങ് നിര്‍ത്തിവച്ചിരുന്നു.

2019 വരെ രണ്ട് രാജ്യങ്ങളും പരസ്പര സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഇത്തരമൊരു മധുരപലഹാരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ 2019 ആഗസ്റ്റ് 5ന് കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയതോടെ ഈ ചടങ്ങും അവസാനിപ്പിക്കുകയായിരുന്നു.

ബിഎസ്എഫിന്റെയും പാകിസ്താന്‍ റെയ്‌ഞ്ചേഴ്‌സിന്റെയും സൈനികരാണ് മധുരപലഹാരങ്ങള്‍ കൈമാറിയത്. ഹിരാ നഗര്‍, രാംഘര്‍, ആര്‍എസ് പുര, അര്‍നിയ, പര്‍ഗ് വാള്‍ സെക്ടര്‍ എന്നീ ബോര്‍ഡറുകളില്‍ രണ്ട് വിഭാഗങ്ങളുടെയും ഓഫിസര്‍മാരാണ് മധുരം കൈമാറിയത്.

Next Story

RELATED STORIES

Share it