Latest News

പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം എല്ലാ കോഴ്‌സുകളിലും 40 ശതമാനമായി ഉയര്‍ത്തണം: സംവരണ സമുദായ മുന്നണി

പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം എല്ലാ കോഴ്‌സുകളിലും 40 ശതമാനമായി ഉയര്‍ത്തണം: സംവരണ സമുദായ മുന്നണി
X

കൊച്ചി: കേരളത്തില്‍ 50 ശതമാനത്തില്‍ അധികം ജനസംഖ്യയുള്ള മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്ക് 9 ശതമാനം മാത്രമാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന വിദ്യാഭ്യാസ സംവരണം. ഇത് കടുത്ത അനീതിയാണ്. അതേസമയം 25 ശതമാനത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ളതില്‍ 10 ശതമാനത്തില്‍ താഴെ മാത്രം ആളുകള്‍ക്ക് ലഭിക്കാവുന്ന സംവരണവിഭാഗങ്ങള്‍ക്കുളള സംവരണം തുടക്കം മുതല്‍ തന്നെ 10% ആണ് നല്‍കിയിരിക്കുന്നത്. മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ വിവേചനത്തോടു കൂടി കാണുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് എറണാകുളത്ത് ചേര്‍ന്ന സംവരണ സമുദായ മുന്നണി യോഗം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സംവരണം ഉയര്‍ത്തണമെന്ന പിന്നാക്ക വിഭാഗങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യം നിലനില്‍ക്കെയാണ് സാമ്പത്തിക സംവരണം എന്നപേരില്‍ സംവരണേതര വിഭാഗങ്ങള്‍ക്ക് (സാമ്പത്തിക സംവരണം)10% അനുവദിച്ചതെന്നും യോഗം കുറ്റപ്പെടുത്തി.

മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കായി നീക്കി വച്ചിട്ടുള്ള വിവിധ ഫണ്ടുകള്‍ വര്‍ദ്ധിപ്പിച്ച് ജനസംഖ്യാനുപാതികമായ ആനുകൂല്യങ്ങള്‍ എല്ലാ വിഭാഗങ്ങള്‍ക്കും നല്‍കണം. ജാതി സെന്‍സസ് നടപ്പിലാക്കുന്നതിന് അടിയന്തര നടപടികള്‍ ഉണ്ടാവണം. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് സംവരണ സമുദായ മുന്നണി നേതാക്കള്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണും. തുടര്‍ നടപടികളുടെ ഭാഗമായി ജില്ലാതല യോഗങ്ങള്‍ വിളിക്കുമെന്ന് പ്രസിഡന്റ് കുട്ടപ്പന്‍ ചെട്ടിയാര്‍, ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് എന്നിവര്‍ പറഞ്ഞു.

സാമുദായിക രാഷ്ട്രീയവും സംവരണവും എന്ന സിമ്പോസിയത്തില്‍ സമുദായ സംവരണം മുന്നണി വൈസ് പ്രസിഡന്റ് സുദേഷ് എം രഘു വിഷയാവതരണം നടത്തി. വി ദിനകരന്‍, ജോസഫ് ജൂഡ്, എന്‍ കെ അലി എന്നിവര്‍ പ്രതികരണങ്ങള്‍ നടത്തി. ജോയി ഗോതുരുത്ത് മോഡറേറ്ററായിരുന്നു. ജഗതി രാജന്‍, അഡ്വ പയ്യന്നൂര്‍ ഷാജി, എ ദാമോദരന്‍, പ്രഫ. അബ്ദുല്‍ റഷീദ്, ഒ വി ശ്രീദത്ത്, ഡോ. പി. നസീര്‍, ഷൈജു മുരുകേഷ്, റോയി പാളയത്തില്‍, കെ കെ വിശ്വനാഥന്‍, ബേസില്‍ മുക്കത്ത്, രേണുക മണി, എം എ ലത്തീഫ്, ആര്‍ രമേശന്‍, പി എം സുഗതന്‍, വിന്‍സ് പെരിഞ്ചേരി, സിബി ജോയ് എന്നിവര്‍ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it