Latest News

ഒപ്പുവച്ചാലേ ഫണ്ട് നൽകൂ; പിഎംശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം

ഒപ്പുവച്ചാലേ ഫണ്ട് നൽകൂ; പിഎംശ്രീ പദ്ധതിയിൽ നിലപാട് കടുപ്പിച്ച് കേന്ദ്രം
X

ന്യൂഡൽഹി: പിഎംശ്രീ പദ്ധതിയിൽ ഒപ്പുവച്ചാലേ കേന്ദ്രത്തിനു കിട്ടേണ്ട വിഹിതം നൽകൂ എന്ന നിലപാടുമായി കേന്ദ്രം. 1500.27 കോടിയാണ് കേന്ദ്രം കേരളത്തിനു വിഹിതമായി നൽകാനുള്ളത്. ഇന്നലെ വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടിയുമായി നടത്തിയ ചർച്ചകൾക്കിടെയാണ് കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഒപ്പുവച്ചാൽ ഉടനെ ഫണ്ട് നൽകാമെന്നു പറഞ്ഞത് യുക്തിക്ക് നിരക്കാത്തതാണെന്നും 2009 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ ലംഘനമാണെന്നും ശിവൻകുട്ടി പ്രതികരിച്ചു.

സ്കൂളുകളിൽ പിഎം ശ്രീ എന്നെഴുതിയ ബോർഡ് പ്രദർശിപ്പിക്കുന്നതൊഴികെ പദ്ധതിയിലുൾപ്പെട്ട ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കിയിട്ടുണ്ട്. പദ്ധതിയിലൊപ്പുവച്ചാൽ പ്രശ്നം തീരില്ലേയെന്ന ചോദ്യത്തിന്, ഒപ്പുവെക്കുന്നത് നയപരമായ പ്രശ്നമാണെന്നായിരുന്നു മന്ത്രിയുടെ മറുപടി.

മുഖ്യമന്ത്രിയാണ് ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഉച്ചഭക്ഷണപദ്ധതിയിൽ കുക്ക് കം ഹെൽപ്പറുടെ ഓണറേറിയം 5000 രൂപയായി വർധിപ്പിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനവും ഇന്നലെ വിദ്യാഭ്യാസ മന്ത്രി കേന്ദ്രമന്ത്രിക്ക് നൽകി.

Next Story

RELATED STORIES

Share it