Latest News

ഇ ഡി റെയഡ്: ജനശ്രദ്ധ തിരിച്ചുവിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി

ഇ ഡി റെയഡ്: ജനശ്രദ്ധ തിരിച്ചുവിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി
X

ബംഗളൂരു: രാജ്യത്തുടനീളമുള്ള പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടന്ന റെയ്ഡുകള്‍ ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണെന്നും ജനശ്രദ്ധ തിരിച്ചുവിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രമാണെന്നും ജനറല്‍ സെക്രട്ടറി ജനറല്‍ സെക്രട്ടറി അനിസ് അഹ്‌മദ് അഭിപ്രായപ്പെട്ടു.

വികസന രംഗത്തും സാമ്പത്തിക രംഗത്തും രാജ്യം വലിയ പ്രതിസന്ധി നേരിടുമ്പോള്‍ ഇത്തരം നടപടികളിലൂടെ ജനശ്രദ്ധ തിരിച്ചുവിടുക കേന്ദ്രത്തിലെ ബിജെപി ഭരണകൂടത്തിന്റെ എക്കാലത്തെയും തന്ത്രമാണ്. ഇപ്പോഴും അതാണ് സംഭവിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ വലിയ പോരാട്ടങ്ങള്‍ നടക്കുകയാണ്. പോരാട്ടം ഡല്‍ഹിയില്‍ മാത്രമല്ല, രാജ്യത്തുടനീളം വ്യാപിച്ചിട്ടുണ്ട്. ലോകം തന്നെ ഈ സമരത്തെക്കുറിച്ച് സംസാരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നത്. അതിന് രാജ്യത്തെ വിവിധ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ എതിരാളികളെ ഒതുക്കാന്‍ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത് കേന്ദ്ര സര്‍ക്കാരിന്റെ എക്കാലത്തെയും തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

വിവിധ സംസ്ഥാനങ്ങളില്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നവരെ പോപുലര്‍ ഫ്രണ്ട് എല്ലായ്‌പ്പോഴും എതിര്‍ത്തുപോന്നിട്ടുണ്ട്. അതിനോടുള്ള പ്രതികരണമാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമഭേദഗതിയെ എതിര്‍ത്തവരെ ഒന്നൊന്നായി ഇല്ലാതാക്കാനുള്ള ശ്രമവും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ട്്. കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരത്തില്‍ പോപുലര്‍ ഫ്രണ്ടിനെ കേന്ദ്രം ലക്ഷ്യംവച്ചിരിക്കുകയാണെന്നും അദ്ദേഹം വശദീകരിച്ചു. രാജ്യത്തുടനീളം സിഎഎയ്‌ക്കെതിരേ സമരം നടന്നപ്പോഴും ഇ ഡിയെ ഉപയോഗിച്ച് പോപുലര്‍ ഫ്രണ്ടിനെ ഒതുക്കാന്‍ ശ്രമിച്ചു. ഹാഥ്‌റസ് കേസിലും ഇതുതന്നെയാണ് സംഭവിച്ചതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ബംഗളൂരു ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്്റ്റിറ്റിയൂട്ടില്‍ വച്ചാണ് അനിസ് അഹമദ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.

Next Story

RELATED STORIES

Share it