Latest News

കൈക്കൂലിക്കേസില്‍ ഇഡി അസിസ്റ്റന്റ് ശേഖര്‍കുമാറിന് ഉടന്‍ നോട്ടിസ് നല്‍കും

കൈക്കൂലിക്കേസില്‍ ഇഡി അസിസ്റ്റന്റ് ശേഖര്‍കുമാറിന് ഉടന്‍ നോട്ടിസ് നല്‍കും
X

തിരുവനന്തപുരം: കൈക്കൂലിക്കേസില്‍ ഇഡി അസിസ്റ്റന്റ് ശേഖര്‍കുമാറിന് ഉടന്‍ നോട്ടിസ് നല്‍കും. കളിഞ്ഞ ദിവസം ശേഖര്‍കുമാറിനെ കോസില്‍ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. നിലവില്‍ എല്ലാ തെളിവുകളും വിജിലന്‍സ് ശേഖരിച്ചു വരികയാണ് .എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ പലതും നശിപ്പിച്ച നിലയിലാണെന്നാണ് സൂചനകള്‍.

അതേസമയം, കൈക്കൂലിയില്‍ ഇഡി ഉദ്യോഗസ്ഥരുടെ പങ്കുവെളിപ്പെട്ടതോടെ നിരവധി പേരാണ് പരാതിയുമായി വിജിലന്‍സില്‍ എത്തുന്നത്. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പും ഔദ്യോഗിക പദവി ദുരുപയോഗവും പുറത്തുകൊണ്ടുവരാനാവുമെന്നാണ് വിജിലന്‍സും കരുതുന്നത്.

കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായി അനീഷ് നല്‍കിയ പരാതിയിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാര്‍ തന്നെ ക്യാബിനിലേക്ക് വിളിപ്പിച്ചെന്നും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും അനീഷ് വെളിപ്പെടുത്തിയിരുന്നു. ക്യാബിനിലുണ്ടായിരുന്ന മലയാളി ഉദ്യോഗസ്ഥനായ രാധാകൃഷ്ണനാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും അനീഷ് പറഞ്ഞിരുന്നു.

അറസ്റ്റിലായ ഏജന്റ് വില്‍സണ്‍ വര്‍ഗീസ്, രാജസ്ഥാന്‍ സ്വദേശി മുകേഷ് കുമാര്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാരിയര്‍ എന്നിവരുടെ മൊഴികള്‍ ശേഖര്‍കുമാറിന് എതിരാണെങ്കിലും വിജിലന്‍സിന്റെ പ്രോസിക്യൂഷന്‍ നടപടികള്‍ ശക്തമാക്കാന്‍ ഇതു പോരെന്നാണ് നിഗമനം. അറസ്റ്റിലായ മൂന്നു പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നത് നാളെ പൂര്‍ത്തിയാവും. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം വേണ്ടി വന്നാല്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Next Story

RELATED STORIES

Share it