Latest News

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം
X

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാവിലെ 9.05 ഓടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ പ്രകമ്പനം അനുഭവപ്പെട്ടത്. നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നിവടങ്ങളിലും പരിസരപ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. ഹരിയാണയിലെ ഝജ്ജാറാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

സമാന തീവ്രതയുള്ള ഭൂചലനം അസമിലെ കര്‍ബി അംഗ്ലോങ് ജില്ലയില്‍ ചൊവ്വാഴ്ച രാവിലെ അനുഭവപ്പെട്ടിരുന്നതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി റിപ്പോര്‍ട്ട് ചെയ്തു.

Next Story

RELATED STORIES

Share it