Latest News

ഇറാന്‍ പിടികൂടിയ കപ്പല്‍ തങ്ങളുടേതല്ലെന്ന് യുഎഇ

സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ അധികൃതര്‍ പിടികൂടിയ എണ്ണക്കപ്പല്‍ തങ്ങളുടേതല്ലെന്ന് യുഎഇ വ്യക്തമാക്കി. പനാമയുടെ പതാക വഹിച്ച റിയാ എന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ക്വിഷം ദീപിന് സമീപം വെച്ച് കാണാതായ വിവരം ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്നത്.

ഇറാന്‍ പിടികൂടിയ കപ്പല്‍ തങ്ങളുടേതല്ലെന്ന് യുഎഇ
X

ദുബയ്: സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ആരോപിച്ച് ഇറാന്‍ അധികൃതര്‍ പിടികൂടിയ എണ്ണക്കപ്പല്‍ തങ്ങളുടേതല്ലെന്ന് യുഎഇ വ്യക്തമാക്കി. പനാമയുടെ പതാക വഹിച്ച റിയാ എന്ന കപ്പലാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ക്വിഷം ദീപിന് സമീപം വെച്ച് കാണാതായ വിവരം ബന്ധപ്പെട്ടവര്‍ക്ക് ലഭിക്കുന്നത്. ഈ എണ്ണക്കപ്പല്‍ തങ്ങള്‍ക്ക് വേണ്ടി സര്‍വ്വീസ് നടത്തുന്നതോ തങ്ങളുമായി ഒരു ബന്ധവും ഇല്ലാത്തതാണന്ന് യുഎഇ വിദേശകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സുരക്ഷ സഹകരണ വിഭാഗം മേധാവി സാലിം അല്‍ സാബി വ്യക്തമാക്കി. ഈ കപ്പലിനകത്ത് തങ്ങളുടെ ഒരു പൗരന്‍മാര്‍ പോലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 30 വര്‍ഷം പഴക്കമുള്ള ഈ എണ്ണക്കപ്പലിന് 2000 ടണ്‍ ഭാരമുണ്ട്.

Next Story

RELATED STORIES

Share it