Latest News

ഡിഎസ്ജിഎംസി: ഓര്‍ത്തു വെക്കണം ഈ പേര്

ദില്ലിയിലെ ഗുരുദ്വാരകളെ (സിഖ് ആരാധനാലയം) നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഡിഎസ്ജിഎംസിയുടെ നൂറു കണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് ഭക്ഷണ വിതരണത്തിനും മറ്റ് സഹായ പ്രവര്‍ത്തനങ്ങള്‍ക്കുമായി കലാപബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്.

ഡിഎസ്ജിഎംസി: ഓര്‍ത്തു വെക്കണം ഈ പേര്
X

ന്യൂഡല്‍ഹി: സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത കലാപം താല്‍ക്കാലികമായി കെട്ടടങ്ങിയ വടക്കന്‍ ദല്‍ഹിയില്‍ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മറ്റി (ഡിഎസ്ജിഎംസി) യുടെ സന്നദ്ധ പ്രവര്‍ത്തകര്‍ തിരക്കിലാണ്. കലാപം എല്ലാം നഷ്ടപ്പെടുത്തിയവര്‍ക്ക് അഭയവും ഭക്ഷണവും നല്‍കുന്നതിനുള്ള പ്രയത്‌നത്തിലാണ് അവര്‍. സിഖ് മതപാരമ്പര്യത്തിന്റെ പ്രധാന ഭാഗമായ പൊതു അടുക്കളയായ ലങ്കര്‍ കലാപപ്രദേശങ്ങളില്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നതായി 'ക്വാര്‍ട്‌സ് ഇന്ത്യ' റിപോര്‍ട്ട് ചെയ്തു. ദില്ലിയിലെ ഗുരുദ്വാരകളെ (സിഖ് ആരാധനാലയം) നിയന്ത്രിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഡിഎസ്ജിഎംസിയുടെ നൂറു കണക്കിന് സന്നദ്ധ പ്രവര്‍ത്തകരാണ് ഭക്ഷണ വിതരണത്തിനും മറ്റ് സഹായ പ്രവര്‍ത്തനങ്ങള്‍ക്കുമായി കലാപബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. രോഗികളെയും പരുക്കേറ്റവരെയും ചികില്‍സിക്കുന്നതിനും സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നതിനും ഡിഎസ്ജിഎംസി പ്രവര്‍ത്തകരായ ഡോക്ടര്‍മാര്‍ സജീവമായി രംഗത്തുണ്ട. 50 സന്നദ്ധപ്രവര്‍ത്തകരുടെ സംഘത്തെ നയിച്ച് 4000ത്തോളം പേര്‍ക്ക് ഭക്ഷണം നല്‍കുന്ന സംഘത്തിന്റെ തലവനായ രാജ് സിംഗിന്റെ വാക്കുകളില്‍ കലാപബാധിത പ്രദേശത്ത് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് സൂചിപ്പിക്കുന്നു.' 'ഞങ്ങള്‍ക്ക് വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നവരെ സഹായിക്കുകയെന്നതാണ് ഞങ്ങളുടെ കടമയെന്ന് ഞങ്ങളുടെ മതം പഠിപ്പിക്കുന്നു. അതിനാല്‍ ഞങ്ങള്‍ ഇവിടെ സേവിക്കുക മാത്രമാണ് ചെയ്യുന്നത്, ' 26 കാരനായ രാജ് സിംഗ് പറയുന്നു.

എത്തിച്ച മരുന്നുകള്‍ തികയാത്ത അവസ്ഥയാണെന്ന് മെഡിക്കല്‍ സംഘത്തിലെ ഡോ. മിലാപ് കമല്‍ സിംഗ് പറയുന്നു. 'രോഗികള്‍ ധാരാളമുണ്ട്. ആവശ്യമുള്ള മരുന്നുകളുമായി നാളെയും ഇവിടെയെത്തും'. ഡോ. മിലാപ് കമല്‍ സിങിന്റെ വാക്കുകളില്‍ തെളിയുന്നതും മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ മുദ്രകള്‍ മാത്രം. കലാപബാധിത പ്രദേശങ്ങളില്‍ മുസ്‌ലിംകളെ ഗുരുദ്വാരകളില്‍ പാര്‍പ്പിച്ച് സംരക്ഷിച്ചതിനു പിന്നിലും ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മറ്റിയുടെ ഇടപെടലുകള്‍ ഉണ്ടായിരുന്നു. ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ അക്രമം അഴിച്ചുവിട്ട ബാബര്‍പൂര്‍,മൗജ്പൂര്‍,സീലംപൂര്‍,വിജയ് പാര്‍ക്ക് എന്നിവിടങ്ങളിലെല്ലാം ഒട്ടേറെ പേര്‍ക്ക് അഭയമായത് സിഖ് സമൂഹത്തിന്റെ ആരാധനാലയങ്ങളാണ്.

Next Story

RELATED STORIES

Share it