Latest News

എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ്‌വി വേണുഗോപന്‍ നായര്‍ അന്തരിച്ചു

ആദിശേഷന്‍, ഗര്‍ഭശ്രീമാന്‍, മൃതിതാളം, രേഖയില്ലാത്ത ഒരാള്‍, തിക്തം തീക്ഷ്ണം തിമിരം, ഭൂമിപുത്രന്റെ വഴി തുടങ്ങിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍

എഴുത്തുകാരനും അധ്യാപകനുമായ ഡോ. എസ്‌വി വേണുഗോപന്‍ നായര്‍ അന്തരിച്ചു
X

തിരുവനന്തപുരം: ഗ്രന്ഥകാരനും അധ്യാപകനുമായ ഡോ. എസ്‌വി വേണുഗോപന്‍ നായര്‍ അന്തരിച്ചു. 76 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ സുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവാണ് വേണുഗോപന്‍ നായര്‍.

1945 ഏപ്രില്‍ 18ന് അധ്യാപകനായ പി സദാശിവന്‍ തമ്പിയും ജെവി വിശാലാക്ഷിയമ്മ ദമ്പതികളുടെ മകനായി നെയ്യാറ്റിന്‍കര താലൂക്കിലെ കാരോടാണ് എസ് വി വേണുഗോപന്‍ നായര്‍ ജനിച്ചത്. മലയാള സാഹിത്യത്തില്‍ എം.എയും എംഫില്ലും പിഎച്ച്ഡിയും നേടിയിട്ടുണ്ട്. കുളത്തൂര്‍ (നെയ്യാറ്റിന്‍കര) ഹൈസ്‌കൂളിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായിരുന്നു പഠനം.

ആദിശേഷന്‍, ഗര്‍ഭശ്രീമാന്‍, മൃതിതാളം, രേഖയില്ലാത്ത ഒരാള്‍,തിക്തം തീക്ഷ്ണം തിമിരം,ഭൂമിപുത്രന്റെ വഴി തുടങ്ങിവയാണ് പ്രധാന കഥാസമാഹാരങ്ങള്‍. 'ഭൂമിപുത്രന്റെ വഴി' യാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡിനും അര്‍ഹമായ കൃതി. 'രേഖയില്ലാത്ത ഒരാള്‍' ഇടശ്ശേരി അവാര്‍ഡിനും അര്‍ഹമായി. ഡോ. കെഎം ജോര്‍ജ് അവാര്‍ഡ് ട്രസ്റ്റിന്റെ ഗവേഷണപുരസ്‌കാരവും (1995) ലഭിച്ചു. സൗ സുയേജിന്‍ രചിച്ച ചൈനീസ് ഗ്രന്ഥമായ ഹങ് ലൗ മെങ് അദ്ദേഹം 'അകത്തളത്തിന്റെ കിനാവ് ' എന്ന പേരില്‍ മലയാളത്തിലേയ്ക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗമായിരുന്നു. ഭാര്യ വത്സല. മൂന്ന് മക്കളുണ്ട്.

Next Story

RELATED STORIES

Share it