Latest News

ഡോ. മെയ്സി ഉമ്മന്‍ അന്തരിച്ചു

ഡോ. മെയ്സി ഉമ്മന്‍ അന്തരിച്ചു
X

കണ്ണൂര്‍: അരനൂറ്റാണ്ടിലേറെ കണ്ണൂരിന്റെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്ന പ്രശസ്ത പാത്തോളജിസ്റ്റും സാമൂഹിക പ്രവര്‍ത്തകയുമായ ഡോ. മെയ്സി ഉമ്മന്‍ (94) ഇന്ന് രാവിലെ അന്തരിച്ചു.

ഉത്തര മലബാറിലെ ആദ്യത്തെ സ്വകാര്യ ബ്ലഡ് ബാങ്കായ സാറ ബ്ലഡ് ബാങ്ക് സ്ഥാപകയും ഉടമയുമായിരുന്ന ഡോ. മെയ്സി ഉമ്മന്‍ കണ്ണൂരിന്റെ വിവിധ സാംസ്‌കാരിക, സാമൂഹിക പ്രസ്ഥാനങ്ങളില്‍ നിര്‍ണായക പങ്ക് വഹിച്ചു. കണ്ണൂരിലെ സ്ത്രീകളുടെ ഉന്നമനത്തിനായി എന്നും മുന്‍പന്തിയില്‍ നിന്നിരുന്ന അവര്‍ നഗരത്തിന്റെ സാംസ്‌കാരിക വളര്‍ച്ചയില്‍ ശക്തമായ സ്വാധീനം ചെലുത്തിയ വ്യക്തിത്വമാണ്.

മക്കള്‍: ഡോ. രാജ് ഐസക് ഉമ്മന്‍, മോട്ടി ഉമ്മന്‍

മരുമക്കൾ: ഡോ. മേരി ഉമ്മന്‍, ആശ ഉമ്മന്‍.

സംസ്‌കാരം 29-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 2 മണിക്ക് വീട്ടിലെ പ്രാര്‍ത്ഥനക്ക് ശേഷം തെക്കി ബസാര്‍ മാര്‍ത്തോമാ പള്ളിയില്‍ ശുശ്രൂഷകള്‍ നടക്കും. തുടര്‍ന്ന് 4 മണിക്ക് സിഎസ്‌ഐ കാന്റോണ്‍മെന്റ് ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.

Next Story

RELATED STORIES

Share it