വന്‍ ഗൂഢാലോചന; സ്വപ്‌നയുടെ ആരോപണത്തില്‍ പോലിസില്‍ പരാതി നല്‍കി കെടി ജലീല്‍
കള്ള ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ കെ ടി ജലീല്‍ പോലിസില്‍ പരാതി നല്‍കി. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലിസിലാണ് കെടി ജലീല്‍ പരാതി നല്‍കിയത്.
കള്ള ആരോപണങ്ങളാണ് സ്വപ്‌ന ഉന്നയിക്കുന്നത്. അതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. അത് അന്വേഷിച്ചു പുറത്തുകൊണ്ടുവരണമെന്നും കെടി ജലീല്‍ പറഞ്ഞു.
നുണപ്രചരണം നടത്തി കേരളത്തിന്റെ അസ്ഥിരത തകര്‍ക്കാനാണ് ശ്രമം. ഇതിന് മുന്‍പും അടിസ്ഥാനരഹിതമായ ആരോപണം സ്വപ്‌ന നടത്തിയിട്ടുണ്ട്. ഇതൊന്നും കേരള മണ്ണില്‍ വിലപ്പോവില്ല. ഒന്നരവര്‍ഷത്തോളം ജയിലിലായിരുന്നു സ്വപ്‌ന. അന്ന് കേസ് അന്വേഷിച്ച കേന്ദ്ര ഏജന്‍സികള്‍ പോലും ഒന്നും കണ്ടെത്തിയില്ല. ഇടതുപക്ഷത്തെ തകര്‍ക്കാനാണ് കോലിബി സഖ്യം ശ്രമിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഗൂഢാലോചനയില്‍ എങ്ങനെ കേസെടുക്കുമെന്ന ആശയക്കുഴപ്പിത്തിലാണ് കന്റോണ്‍മെന്റ് പോലിസ്.
RELATED STORIES
ട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMTഒഡിഷ ട്രെയിന്‍ ദുരന്തം: മരണം 238, പരിക്കേറ്റവര്‍ 900
3 Jun 2023 5:41 AM GMTമംഗളൂരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കു നേരെ ആക്രമണം; ഏഴ് ഹിന്ദുത്വ...
2 Jun 2023 6:45 AM GMTകോഴിക്കോട് വിദ്യാര്‍ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം...
2 Jun 2023 5:49 AM GMTകണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ദുരൂഹസാഹചര്യത്തില്‍ തീപിടിത്തം;...
1 Jun 2023 1:16 AM GMT