Latest News

മെഡിക്കല്‍ കോളജിലെ അപര്യാപ്തതകള്‍ വീണ്ടും തുറന്നുപറഞ്ഞ് ഡോ. ഹാരിസ്; വിശദീകരണം തേടി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്

മെഡിക്കല്‍ കോളജിലെ അപര്യാപ്തതകള്‍ വീണ്ടും തുറന്നുപറഞ്ഞ് ഡോ. ഹാരിസ്; വിശദീകരണം തേടി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അപര്യാപ്തതകള്‍ വീണ്ടും തുറന്നുപറഞ്ഞ് ഡോ. ഹാരിസ്. ഡോക്ടറില്‍ നിന്ന് വിളിച്ചുവരുത്തി വിശദീകരണം ചോദിക്കാനുള്ള സാധ്യത തേടുകയാണ് മെഡിക്കല്‍ കോളജ് അധികൃതര്‍. എന്നാല്‍, മെഡിക്കല്‍ കോളജ് കാംപസിനു പുറത്ത് പൊതുപരിപാടിയില്‍ സംസാരിച്ച കാര്യങ്ങളായതിനാല്‍ വിശദീകരണം തേടാനാകുമോ എന്നതിലും സംശയമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് പ്രാകൃതമെന്ന് വിമര്‍ശിച്ച ഹാരിസ് മെഡിക്കല്‍ കോളജുകളില്‍ വേണ്ടത്ര സൗകര്യം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. നേരത്തെ യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമമുണ്ടെന്ന ഡോക്ടറുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായിരുന്നു. അന്നുമുതല്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ് ഡോ. ഹാരിസ്.

Next Story

RELATED STORIES

Share it