Latest News

മുസ്‌ലിം ലോകം: കലുഷിത പ്രശ്‌നങ്ങള്‍ക്ക് കരുതലാര്‍ന്ന പരിഹാരമുണ്ടാവണം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിം സംഘടനാ നേതാക്കളെ കാണുന്നതിന്റെ ഭാഗമാണ് കൂടികാഴ്ച്ച.

മുസ്‌ലിം ലോകം: കലുഷിത പ്രശ്‌നങ്ങള്‍ക്ക് കരുതലാര്‍ന്ന പരിഹാരമുണ്ടാവണം
X

പരപ്പനങ്ങാടി: മലയാളിയായ അന്താരാഷ്ട്ര ഇസ്‌ലാമിക പണ്ഡിതനും കാനഡ ഇസ്‌ലാമിക് സെന്റര്‍ അധ്യക്ഷനുമായ ഡോ. അഹമ്മദ് കുട്ടി, കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാധ്യക്ഷന്‍ പുളിക്കലകത്ത് മുഹിയുദ്ധീന്‍ മദീനിയുമായി കൂടിക്കാഴ്ച്ച നടത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുസ്‌ലിം സംഘടനാ നേതാക്കളെ കാണുന്നതിന്റെ ഭാഗമാണ് കൂടികാഴ്ച്ച.

മുസ്‌ലിം സമൂഹം നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനും വിവേകപൂര്‍വകും വിജ്ഞാനപ്രദവുമായ നിലപാടുകളിലൂടെ പണ്ഡിത ലോകം കരുതലാര്‍ന്ന സമീപനം സ്വീകരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇസ്‌ലാമിന്റെ അടിസ്ഥാന മൂല്യങ്ങളായ ഏകത്വവും മാനവികതയും സാഹോദര്യവും കാത്തു സൂക്ഷിക്കാന്‍ കര്‍മ്മ പദ്ധതി വേണമെന്നും ഡോ. അഹമ്മദ് കുട്ടി നിര്‍ദേശിച്ചതായും മുഹിയുദ്ധീന്‍ മദീനി പറഞ്ഞു. കാനഡ ഇസ്‌ലാമിക് സെന്റര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ജംഇയത്തുല്‍ ഉലമയുടെ മുമ്പാകെ വെക്കുമെന്നും കെ ജെ യു സീനിയര്‍ ഉപാധ്യക്ഷന്‍ വിശദമാക്കി.

Next Story

RELATED STORIES

Share it