Big stories

വെടിവച്ചിട്ട ചാരബലൂണിന്റെ അവശിഷ്ടങ്ങള്‍ ചൈനയ്ക്ക് കൈമാറില്ല; വിശദമായ ഇന്റലിജന്‍സ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് യുഎസ്

വെടിവച്ചിട്ട ചാരബലൂണിന്റെ അവശിഷ്ടങ്ങള്‍ ചൈനയ്ക്ക് കൈമാറില്ല; വിശദമായ ഇന്റലിജന്‍സ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് യുഎസ്
X

വാഷിങ്ടണ്‍: യുഎസ് വ്യോമസേന വെടിവച്ചിട്ട ചൈനയുടെ ആളില്ലാത്ത ചാര ബലൂണ്‍ സഞ്ചാരപേടകത്തിന്റെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും വീണ്ടെടുക്കാന്‍ ശ്രമം. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വീണ അവശിഷ്ടങ്ങള്‍ വീണ്ടെടുത്ത് വിശദമായ ഇന്റലിജന്‍സ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. സമുദ്രത്തിനു മുകളില്‍ നിന്ന് ചില അവശിഷ്ടങ്ങള്‍ ലഭിച്ചെങ്കിലും കടലിനടിയിലും പരിശോധന നടത്താനാണ് തീരുമാനം.

അതേസമയം, വീണ്ടെടുക്കുന്ന അവശിഷ്ടങ്ങള്‍ ചൈനയ്ക്ക് കൈമാറാന്‍ പദ്ധതിയില്ലെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. കാലാവസ്ഥാപഠനത്തിനുള്ള ബലൂണാണിതെന്നും അബദ്ധത്തില്‍ അമേരിക്കയുടെ ആകാശത്ത് പ്രവേശിച്ചതാണെന്നുമാണു ചൈന പറയുന്നത്. എന്നാല്‍, ചാരപ്രവര്‍ത്തനം തന്നെയാണ് ഉദ്ദേശ്യമെന്ന മറുവാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് യുഎസ്. വടക്കേ അമേരിക്കയിലെ സൈനിക കേന്ദ്രം ലക്ഷ്യമാക്കി നീങ്ങിയ ചൈനയുടെ ചാര ബലൂണാണ് യുഎസ് വ്യോമസേനയുടെ എഫ്22 വിമാനം വെടിവച്ചിട്ടത്. ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 1.09ന് ആണ് ബലൂണ്‍ വീഴ്ത്തിയത്.

തീരത്തുനിന്ന് ഏകദേശം 10 കിലോമീറ്റര്‍ അകലെ അറ്റ്‌ലാന്റിക് സമുദ്രത്തിലാണു ബലൂണ്‍ പതിച്ചത്. ബലൂണ്‍ കണ്ടെത്തിയ സംഭവം ചൈന- യുഎസ് ബന്ധത്തില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ഉലച്ചില്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ള ബലൂണ്‍ യുഎസ് പട്ടാളം വെടിവച്ചിട്ടതില്‍ കടുത്ത അസംതൃപ്തി ചൈന പ്രകടിപ്പിച്ചിരുന്നു. ബലൂണ്‍ കണ്ടെത്തിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ചൈനീസ് സന്ദര്‍ശനം റദ്ദാക്കിയിരുന്നു.

Next Story

RELATED STORIES

Share it