അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് അനുമതി നല്‍കരുത്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പരാതി നല്‍കി

തിരുവനന്തപുരം: 2023 ഏപ്രില്‍ 21 മുതല്‍ 25 വരെ പുത്തിരിക്കണ്ടം മൈതാനിയില്‍ നടക്കാനിരിക്കുന്ന ഹിന്ദു ധര്‍മ പരിഷത്തിന്റെ അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. സമ്മേളനം തികച്ചും മത സ്പര്‍ധ രൂപപ്പെടുത്തുന്നതും മുസ്‌ലിം സമുദായത്തെ ലക്ഷ്യംവയ്ക്കുന്ന മുസ്‌ലിം വിരുദ്ധ വംശീയ പ്രചാരണത്തിന് കാരണമാവുമെന്നതിനാലും അതിലൂടെ നാട്ടിലെ ക്രമസമാധാനം ഇല്ലാതാക്കാനും സാധ്യതയുള്ളതാണെന്നും പരാതിയില്‍ പറയുന്നു. നേരത്തേ തിരുവനന്തപുരം പ്രിയദര്‍ശിനി കാംപസില്‍ സംഘടിപ്പിച്ച ഹിന്ദു മഹാ സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജ് അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഫ്രറ്റേണിറ്റി മൂവ്‌മെന്റിനു വേണ്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. അലി സവാദാണ് പരാതി സമര്‍പ്പിച്ചത്.
RELATED STORIES
തമിഴ്നാട്ടില് എംജിആര് പ്രതിമയില് കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില് നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന് കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്വ്വകലാശാല റാങ്കിംഗില് രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT