Latest News

നായ്ക്കൾ ചത്ത നിലയിൽ; പുലി ഭീതിയിൽ മണ്ണാർ മല പ്രദേശത്ത് കെണി സ്ഥാപിച്ചു

നായ്ക്കൾ ചത്ത നിലയിൽ; പുലി ഭീതിയിൽ മണ്ണാർ മല പ്രദേശത്ത് കെണി സ്ഥാപിച്ചു
X

പെരിന്തൽമണ്ണ: അ​ജ്ഞാ​ത​ ജീ​വി​യു​ടെ ആ​ക്ര​മണ​ത്തി​ൽ ര​ണ്ട് കാ​വ​ൽ​നാ​യ്ക്ക​ൾ ച​ത്ത​നി​ലയിൽ. മ​ണ്ണാ​ർ​മ​ല പ​ള്ളി​പ്പ​ടി ചേ​രി​ങ്ങ​ൽ പ്ര​ദേ​ശ​ത്തെ വ​നം വ​കു​പ്പ് ഓ​ഫി​സി​ന​ടു​ത്തു​ള്ള മ​ല​യി​ലാ​ണ് നാ​യ​യെ ക​ണ്ടെ​ത്തി​യ​ത്.

നാ​യ്ക്ക​ളെ ആ​ക്ര​മി​ച്ച​ത് പു​ലി​യാ​കാ​മെ​ന്ന സം​ശ​യ​ത്തി​ൽ പ്ര​ദേ​ശ​ത്ത് കെ​ണി സ്ഥാ​പി​ച്ചു. ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള പ്ര​ദേ​ശ​ത്ത് കെ​ണി സ്ഥാ​പി​ച്ച​ത്.

സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ മേ​യാ​ൻ വി​ടു​ന്ന പോ​ത്തു​ക​ൾ​ക്ക് കാ​വ​ൽ നി​ൽ​ക്കു​ന്ന നാ​യ്ക്ക​ളാ​ണ് ചത്തത്. പാ​തി ഭ​ക്ഷി​ച്ച നാ​യു​ടെ ബാ​ക്കി ഭാ​ഗം രാ​ത്രി​യോ​ടെ പ്ര​ദേ​ശ​ത്തു​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​ട്ടു​ണ്ട്. വ​ലി​ച്ചു കൊ​ണ്ടു പോ​യ​തി​ൻറെ അ​ട​യാ​ളം കാണുന്നുണ്ട്.

കാ​ളി​കാ​വ് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന കെ​ണി​യാ​ണ് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ, ആ​ർ​ആ​ർ​ടി വോ​ള​ൻറി​യ​ർ​മാ​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ച​ത്. അ​തേ​സ​മ​യം, പു​ലി​യാ​ണെ​ന്ന​ത് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെന്ന് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Next Story

RELATED STORIES

Share it