Latest News

എസ്‌ഐയുടെ കാലില്‍ കടിച്ച് ക്രിമിനല്‍ കേസ് പ്രതി; സിപിഒയെ പട്ടിയെ കൊണ്ട് കടിപ്പിച്ചു

എസ്‌ഐയുടെ കാലില്‍ കടിച്ച് ക്രിമിനല്‍ കേസ് പ്രതി; സിപിഒയെ പട്ടിയെ കൊണ്ട് കടിപ്പിച്ചു
X

കൊല്ലം: അയല്‍വാസിയെ മര്‍ദിച്ചെന്ന കേസ് അന്വേഷിക്കാനെത്തിയ എസ്‌ഐയെ പ്രതി കടിച്ചു. കുണ്ടറ എസ്‌ഐ പി സച്ചിന്‍ ലാലിനെയാണ് പ്രതി കടിച്ചത്. കൂടെയുണ്ടായിരുന്ന സിപിഒ എസ് ശ്രീജിത്തിനെ പട്ടിയെ കൊണ്ട് കടിപ്പിക്കുകയും ചെയ്തു. പടപ്പക്കരയില്‍ വ്യാഴാഴ്ച രാത്രിയാണ് പോലിസ് സംഘത്തിനുനേരേ ആക്രമണമുണ്ടായത്. ലഹരിയിലായിരുന്ന പ്രതി പടപ്പക്കര ജിജോ സദനത്തില്‍ ജിജേഷി(40)നെ പിന്നീട് കൂടുതല്‍ പോലിസ് എത്തി കീഴ്‌പ്പെടുത്തി.

ജിജേഷ് തന്നെ മര്‍ദ്ദിച്ചെന്ന് അയല്‍വാസിയായ സ്ത്രീ കുണ്ടറ പോലിസ് സ്‌റ്റേഷനില്‍ വിളിച്ചു പരാതി പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. രാത്രിയില്‍ പോലിസ് എത്തിയപ്പോള്‍ പ്രതി വീട്ടില്‍ ഇല്ലായിരുന്നു. പിന്നീട് നെല്ലിമുക്കം ഭാഗത്തെ അഷ്ടമുടിക്കായലോരത്ത് ഇയാളെ കണ്ടു. പോലിസുകാരെ കണ്ടയുടന്‍ പ്രതി ആക്രമണം തുടങ്ങിയെന്ന് പോലിസ് പറയുന്നു. ഇതിനിടെ സമീപത്തെ വീട്ടിലെ പട്ടിയെ വിളിച്ച് കടിയെടാന്ന് ആക്രോശിച്ചതോടെ പട്ടി ഓടിയെത്തി സിപിഒ ശ്രീജിത്തിനെ കടിക്കുകയായിരുന്നു. കടിയേറ്റ ഇരുവരും കുണ്ടറ താലൂക്ക് ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.


Next Story

RELATED STORIES

Share it