Latest News

കെഎസ്ആര്‍ടിസി ബസില്‍ ഡോക്ടര്‍ക്ക് പീഡനം; പ്രതിയെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ച് സഹയാത്രികര്‍

കെഎസ്ആര്‍ടിസി ബസില്‍ ഡോക്ടര്‍ക്ക് പീഡനം; പ്രതിയെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ച് സഹയാത്രികര്‍
X

ബെംഗളൂരു: കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഡോക്ടറെ ലൈംഗികമായി പീഡിപ്പിച്ചയാളെ സഹയാത്രികര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു.ബെംഗളൂരുവിലെ ദാസരഹള്ളിയിലെ ഭുവനേശ്വരി നഗറില്‍ നിന്നുള്ള ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, സഞ്ജയ് നഗര്‍ പോലിസ് ഇയാളെ അറസ്റ്റ് ചെയ്തു. ദൊഡ്ഡബല്ലാപൂരില്‍ നിന്നുള്ള ഫിറോസ് ഖാനാ(46)ണ് അറസ്റ്റിലായത്.

ദൊഡ്ഡബല്ലാപൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്ന ഡോക്ടറെയാണ് പ്രതി പീഡിപ്പിച്ചത്. ബസില്‍ കയറിയ ഫിറോസ് ഖാന്‍ ഡോക്ടറുടെ അടുത്ത് ഇരിക്കുകയായിരുന്നു. ബസ് ഹെബ്ബാളിലെ എസ്റ്റീം മാളില്‍ എത്തിയപ്പോള്‍, പ്രതി ഡോക്ടറോട് മോശമായി പെരുമാറി. പരസ്യമായി അവരുടെ കൈത്തണ്ടയിലും തുടയിലും സ്പര്‍ശിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയുമായിരുന്നു.

പ്രതിയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥയായ ഡോക്ടര്‍ തന്റെ സഹോദരനെ വിളിച്ച് കാര്യം അറിയിക്കുകയും തുടര്‍ന്ന് സഹോദരന്‍ വിഷയം ബസ് ഡ്രൈവറെ അറിയിച്ചു. തുടര്‍ന്ന് ഡോക്ടറുടെ സഹോദരന്‍ പോലിസ് കണ്‍ട്രോള്‍ റൂമില്‍ വിളിക്കുകയായിരുന്നു. അറസ്റ്റിലായ ഫിറോസ് ഖാനെതിരെ ലൈംഗിക പീഡനക്കുറ്റം ചുമത്തി കേസെടുത്തു.

Next Story

RELATED STORIES

Share it