Latest News

ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റ കേസ്: പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്

കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അഭിലാഷിന്റെ സഹോദരന്‍ അജിത്തിനെ (31) പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റ കേസ്: പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലിസ്
X

പാലക്കാട്: ചെര്‍പ്പുളശ്ശേരി കോ - ഓപറേറ്റീവ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. അശോക്‌രാജിനെ മര്‍ദ്ദിക്കുകയും വനിതാ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്‌തെന്ന കേസില്‍ ഒളിവില്‍പോയ തൃക്കടീരി അടവക്കാട് അഭിലാഷിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. കേസുമായി ബന്ധപ്പെട്ടു കഴിഞ്ഞ ദിവസം അഭിലാഷിന്റെ സഹോദരന്‍ അജിത്തിനെ (31) പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

23നു വെള്ളിയാഴ്ച രാത്രി 11നു ശേഷം അമ്മയ്‌ക്കൊപ്പം അഭിലാഷും അജിത്തും ആശുപത്രിയില്‍ എത്തിയതിനു പിന്നാലെയാണ് കേസിനാസ്പദമായ സംഭവം. കൊവിഡ് മാനദണ്ഡങ്ങളെച്ചൊല്ലി ഡോക്ടറുമായി നടന്ന തര്‍ക്കത്തിനിടെയാണ് അക്രമം.

അത്യാഹിത വിഭാഗത്തിലെ ജീവനക്കാരുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പ്രതികളിലൊരാള്‍ പകര്‍ത്തിയെന്നും രോഗികള്‍ക്കു ശല്യമുണ്ടാക്കുന്ന രീതിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും ആശുപത്രി സെക്രട്ടറി പോലിസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കൂടാതെ ആശുപത്രിയിലെ മോണിറ്റര്‍, തെര്‍മോമീറ്റര്‍, ബിപി അപ്പാരറ്റസ്, സ്‌റ്റെതസ്‌കോപ് എന്നീ ഉപകരണങ്ങള്‍ നശിപ്പിച്ചെന്നും 20,000 രൂപയുടെ നഷ്ടമുണ്ടെന്നും പരാതിയിലുണ്ട്. മര്‍ദനമേറ്റ ഡോ. അശോക്‌രാജ് ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ടു പേര്‍ക്കെതിരേയും പോലിസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണു കേസെടുത്തത്. ഒളിവില്‍ പോയി മൂന്നു ദിവസത്തിനു ശേഷമാണ് അജിത്തിനെ പോലിസ് പിടികൂടുന്നത്.

Next Story

RELATED STORIES

Share it