Latest News

റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍

റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍
X

റാന്നി: റാന്നിയില്‍ കഞ്ചാവുമായി ഡോക്ടര്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ദേവീ കൃഷ്ണന്‍ ആണ് പിടിയിലായത്. പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ആണ് ദേവീ കൃഷ്ണന്‍. കഴിഞ്ഞദിവസം പിടിയിലായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അടക്കമുള്ള കഞ്ചാവ് സംഘത്തില്‍ നിന്നാണ് ഡോക്ടറെ കുറിച്ചുള്ള വിവരം കിട്ടിയത്. ഡോക്ടറും സുഹൃത്തുക്കളും സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്ന് പോലിസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ പത്തനംതിട്ടയില്‍ പിടിയിലായത്. സഞ്ജു മനോജ് ( 24 വയസ്) , മുഹമ്മദ് ആഷിഖ് (19 വയസ്) എന്നിവരാണ് പിടിയിലായത്. രണ്ടു കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു. റാന്നി പെരുമ്പുഴ പാലത്തിന് സമീപം ഡാന്‍സാഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.

Next Story

RELATED STORIES

Share it