Latest News

അവിശ്വസിക്കുക, സംശയനിവൃത്തി വരുത്തുക; ചൈനയെ സംബന്ധിച്ച പുതിയ നയം പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി

അവിശ്വസിക്കുക, സംശയനിവൃത്തി വരുത്തുക; ചൈനയെ സംബന്ധിച്ച പുതിയ നയം പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി
X

കാലിഫോര്‍ണിയ: ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം മോശമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പാംപിയോ ചൈനയെ സംബന്ധിച്ച പുതിയ നയം പ്രഖ്യാപിച്ചു. ആദ്യം അവിശ്വസിക്കുക പിന്നീട് സംശയനിവൃത്തി വരുത്തുകയായിരിക്കും ബീജിങ്ങിനെ കുറിച്ചുള്ള വാഷിങ്ടണ്‍ന്റെ പുതിയ നയമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചൈനീസ് കമ്മ്യീണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളില്‍ മാറ്റം വരുത്താന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മൈക്ക് പാംപിയോ ലോകരാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ചൈന പറയുന്നത് എന്തെന്നല്ല, അവര്‍ ചെയ്യുന്നതെന്തെന്നാണ് നാം പരിശോധിക്കേണ്ടത്. പ്രസിഡന്റ് റോണാള്‍ഡ് റീഗന്‍ സോവിയറ്റ് റഷ്യയോട് സ്വീകരിച്ചത് സംശയിക്കുക സംശയ നിവൃത്തി വരുത്തുക എന്ന നയമായിരുന്നു. കാലിഫോര്‍ണിയ റിച്ചാര്‍ഡ് നിക്‌സണ്‍ പ്രസിഡന്റഷ്യല്‍ ലൈബ്രറി സംഘടിപ്പിച്ച 'കമ്മ്യൂണിസ്റ്റ് ചൈനയും ലോകത്തിന്റെ ഭാവിയും' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു പാംപിയോ.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ സര്‍ഗാത്മകമായ മാറ്റങ്ങള്‍ വരുത്തുന്നതിന് നാം ലോകത്തെ സ്വതന്ത്രരാജ്യങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണം. കാരണം ബീജിങ്ങിന്റെ നീക്കങ്ങള്‍ നമ്മുടെ ജനങ്ങള്‍ളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. അന്താരാഷ്ട്ര കരാറുകളെ മേധാവിത്തത്തിനുള്ള ശ്രമമായാണ് ചൈന കാണുന്നത്. അവരുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുക ഏറെ ബുദ്ധിമുട്ടാണ്. ചൈനയെ മാറ്റിയില്ലെങ്കില്‍ ചൈന നമ്മെ മാറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞ ആഴ്ചയില്‍ യുഎസ് ചൈന നയതന്ത്ര ബന്ധത്തില്‍ പോലും കടുത്ത വിളളല്‍ രൂപം കൊണ്ടിരുന്നു. ടെക്‌സാസിലെയും ഹൂസ്റ്റണിലെയും ചൈനീസ് നയതന്ത്ര കാര്യാലയങ്ങള്‍ 72 മണിക്കൂറിനുള്ളില്‍ അടച്ചുപൂട്ടാന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു. രാജ്യത്തെ മറ്റ് നയന്ത്രകാര്യാലയങ്ങളും അടച്ചുപൂട്ടാന്‍ മടിക്കില്ലെന്ന് അതിനു ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

ചൈന, അമേരിക്കയുടെയും യൂറോപ്പിന്റെയും ബൗദ്ധിക സ്വത്ത് ചോര്‍ത്തുകയാണെന്നും ലോകത്തെ സുപ്രധാന കമ്പനികളുടെ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ നുഴഞ്ഞു കയറി രഹസ്യങ്ങള്‍ കൈവശപ്പെടുത്തുകയാണെന്നും അമേരിക്കന്‍ അധികൃതര്‍ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ട് ചൈനീസ് പൗരന്മാര്‍ യുഎസ്സില്‍ അറസ്റ്റിലായിട്ടുണ്ട്.

ഇതിനും പുറമെ ഹോങ്കോങ് പ്രതിസന്ധി, തെക്കന്‍ ചൈന കടലിലിലെ സൈനിക സാന്നിധ്യം തുടങ്ങി വിവിധ വിഷയങ്ങളില്‍ ചൈനയുമായി യുഎസ് ഏറെ നാളായി സംഘര്‍ഷത്തിലാണ്.

Next Story

RELATED STORIES

Share it