Latest News

ജില്ലാ സ്‌പോര്‍ട്‌സ് മീറ്റും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

ജില്ലാ സ്‌പോര്‍ട്‌സ് മീറ്റും അനുമോദന ചടങ്ങും സംഘടിപ്പിച്ചു
X

കൊയിലാണ്ടി: എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് മീറ്റും കായികതാരങ്ങള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി യുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.


ചടങ്ങില്‍ ദേശീയ മെഡല്‍ നേടിയ കായിക പ്രതിഭകളായ ഹനീഫ കാപ്പാട്, വി എം മുഫീദ് കവലാട്, ജനിഗ ബി ശേഖര്‍ കവലാട് തുടങ്ങിയവരെ ആദരിച്ചു. ഫുട്‌ബോള്‍ മല്‍സരത്തില്‍ നാദാപുരവും, കമ്പവലി മല്‍സരത്തില്‍ കൊടുവള്ളിയും ജേതാക്കളായി.


സംസ്ഥാന സമിതി അംഗം മുസ്തഫ പാലേരി, പി നിസാര്‍ അഹമ്മദ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. കെ ഷമീര്‍, വാഹിദ് ചെറുവറ്റ, നിസാം പുത്തൂര്‍, അസീസ് മാസ്റ്റര്‍, കെ വി പി ഷാജഹാന്‍, സലാം മാസ്റ്റര്‍, സലിം കാരാടി, മുസ്തഫ കവലാട് തുടങ്ങിയവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it